കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ദേമാതാരം അംഗീകരിക്കാത്തവർക്ക് ഇവിടെ സ്ഥാനമില്ല; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി!

Google Oneindia Malayalam News

ഭുവനേശ്വർ: ജമ്മു കശ്മീർ വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. വന്ദേമാതരം അംഗീകരിക്കാൻ കഴിയാത്തവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്റഎ പ്രത്യേക അധികാരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജന ജാഗ്രൺ സഭയിൽ സംസാരിക്കവെയാണ് വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

<strong>പാലാരിവട്ടം പാലം; നിർമ്മാണം ദേശീയ പാത അതോറിറ്റിയുടെ അനുമതിയില്ലാതെ, സുരക്ഷ പരിശോധനയും നടന്നില്ല...</strong>പാലാരിവട്ടം പാലം; നിർമ്മാണം ദേശീയ പാത അതോറിറ്റിയുടെ അനുമതിയില്ലാതെ, സുരക്ഷ പരിശോധനയും നടന്നില്ല...

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ചപ്പോൾ ബിജെപിയുടെ എതിരാളികൾ പോലും അതിനെ അനുകൂലിച്ചു. എന്നാൽ കോൺഗ്രസ് അതിനെ എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ജനങ്ങൾക്ക് 72 വർഷങ്ങൾക്ക് ശേഷം എല്ലാ അവകാശങ്ങവും മോദി സർക്കാരാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ ഭൂമി വാങ്ങിത്തുടങ്ങി. അവിടെത്തെ പെൺകുട്ടികൾക്ക് കശ്മീരിന് പുറത്തു നിന്നും വിവാഹം കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശത്തെ കുറിച്ച് സംസാരിച്ചില്ല

മനുഷ്യാവകാശത്തെ കുറിച്ച് സംസാരിച്ചില്ല

പാക് അധീന കശ്മീരും സിയാച്ചിനും ഇന്ത്യയുടെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി അമത് ഷാ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഒഡീഷയിലെ ബലാസോരിൽ നിന്നുള്ള ബിജെപിയുടെ ആദ്യ എംപി കൂടിയായ പ്രതാപ് സാരംഗി പറ‍ഞ്ഞു. ആആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ചിലർ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുന്നു. എന്നാൽ കശ്മീരിൽ മൈനുകൾ പൊട്ടി സൈനീകർ കൊല്ലപ്പെട്ടപ്പോൾ തീവ്രവാദത്തെ അനുകൂലക്കുന്നവർ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിമർശിക്കാൻ അധികാരമില്ല

വിമർശിക്കാൻ അധികാരമില്ല


അതേസമയം കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിക്കാൻ ഏറ്റവും യോഗ്യത കുറഞ്ഞ രാഷ്ട്രമാണ് പാകിസ്താനെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ വ്യക്തമാക്കി. പാക് അധീന കശ്മീരിലെ ചരിത്രം വിലയിരുത്തുമ്പോൾ ഇന്ത്യയെ വിമർശിക്കാൻ പാകിസ്താന് യോഗ്യതയില്ലെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. പുണെ അന്താരാഷ്ട്ര സാഹിത്യമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യ താൽപ്പര്യം

രാജ്യ താൽപ്പര്യം


രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള വ്യത്യാസം വിദേശനയത്തിന്റെ കാര്യത്തിൽ വിഷയമല്ല. രാജ്യത്തിനകത്ത് നമ്മൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാൽ, വിദേശനയം ബിജെപിയുടേതോ കോൺഗ്രസിന്‍റേതോ അല്ല. അത് രാജ്യ താൽപ്പര്യം മുൻ നിർത്തിയുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. മോദിയുടെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും ആണഎങ്കിലും അദ്ദേഹം പ്രധാനമന്ത്രിയാണ്. ഇന്ത്യയുടെ പ്രതിനിധി ആയിട്ടാണ് അദ്ദേഹം വിദേശങ്ങളിൽ പോകുന്നതെന്നും ശശി തരൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇനിയും വിമർശനം ഉന്നയിക്കും

ഇനിയും വിമർശനം ഉന്നയിക്കും

എന്നാൽ ആഭ്യന്തര വിഷയങ്ങളിൽ സർക്കാറിനെതിരായ വിമർശനം താൻ തുടരുമെന്ന് പറയാനും ശശി തരൂർ മറന്നില്ല. അതേസമയം രാജ്യത്തിന്റെ ആഭ്യന്തര വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കേണ്ട കാര്യമില്ലെന്ന് ഇന്ത്യ . യുഎൻ പൊതുവേദിയിൽ വികസനം , സമാധാനം, സുരക്ഷ തുടങ്ങിയ വിഷയങ്ങളാകും ഉന്നയിക്കുക , കശ്മീർ വിഷയം ഉന്നയിക്കില്ലെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി .

സംവാദത്തിന് വെല്ലുവിളിച്ച് മുരളീധര റാവുവും

സംവാദത്തിന് വെല്ലുവിളിച്ച് മുരളീധര റാവുവും


ഈ മാസം 27 ന് യു എൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ വിഷയം ഉന്നയിക്കില്ലെന്ന് വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് അറിയിച്ചത് . ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസിനേയും ഡിഎംകെയേയും സംവാദത്തിന് വെല്ലുവിളിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവും രംഗത്തെത്തിയിരുന്നു. ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

English summary
Union Minister Pratap Sarangi against Congres for Jammur Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X