കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖറിന്‍റെ ബ്ലൂ ടിക് നീക്കം ചെയ്ത് ട്വിറ്റര്‍: കാരണം പേര് മാറ്റം
ദില്ലി: കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖറിന്‍റെ ഔദ്യോഗിക അക്കൗണ്ടിന്‍റെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍. എന്നാല്‍ അല്‍പ സമയത്തിന് പിന്നാലെ ട്വിറ്റര്‍ ബ്ലൂ ടിക്ക് പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പേരില്‍ വരുത്തിയ മാറ്റമാവാം ബ്ലൂ ടിക്ക് നഷ്ടപ്പെടാനുള്ള കാരണമെന്നാണ് സൂചന. ട്വിറ്റര്‍ ഹാന്‍ഡിലെ പേര് രാജീവ് എംപി എന്നത് രാജീവ് ജിഒഐയിലേക്ക് മാറ്റിയിരുന്നു. നേരത്തെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിന്‍റെ ബ്ലൂ ടിക് ഒഴിവാക്കുകയും പിന്നിട് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
ഒരു അക്കൗണ്ട് ഉടമ തങ്ങളുടെ ഔദ്യോഗിക ഹാന്‍ഡിലെ പേര് മാറ്റുമ്പോള്‍ ചിലപ്പോള്‍ ബ്ലൂ ടിക്ക് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ട്വിറ്റര്‍ വെരിഫിക്കേഷന്‍ പോളിസിയും വ്യക്തമാക്കുന്നത്. ആറ് മാസത്തോളം ഒരു അക്കൗണ്ട് നിഷ്ക്രിയമായിരുന്നാലും അക്കൗണ്ടിന്‍റെ വെരിഫിക്കേഷന്‍ നഷ്ടപ്പെടും. കർണാടകയിൽ മൂന്ന് തവണ രാജ്യസഭാ എംപിയായ രാജീവ് ചന്ദ്രശേഖർ വിവിധ പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
കഴിഞ്ഞ ദിവസം നടന്ന പുനഃസഘടനയിലാണ് അദ്ദേഹത്തിന് ആദ്യമായി മന്ത്രിസഭയില്‍ ഇടം ലഭിക്കുന്നത്. കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്‍റെ ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസിൽ എംടെക്, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാം എന്നിവ പാസായിട്ടുള്ള രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടുന്ന ജ്യൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ ഉള്‍പ്പടേയുള്ള വ്യവസായ സംരഭങ്ങളുടെ ഉടമയാണ്.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications