കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 'കടക്ക് പുറത്ത്' പ്രഖ്യാപിച്ച് പാസ്വാന്‍; ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

  • By Desk
Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ചൈനക്കെതിരായ വികാരം രാജ്യത്ത് ശക്തിപ്പെടുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ തന്റെ മന്ത്രാലയത്തില്‍ കയറ്റരുതെന്ന് ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രിയാണ് ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനായ രാം വിലാസ് പാസ്വാന്‍.

R

Recommended Video

cmsvideo
Harvard study says India holds conventional edge over China | Oneindia Malayalam

എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കണം. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ബിഐഎസ് ഗുണനിലവാരമുണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കണം. ചൈനയില്‍ നിന്ന് നിലവാരം കുറഞ്ഞ വസ്തുക്കള്‍ ഇറക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ കര്‍ശനമായ പരിശോധന വേണം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വിദേശത്ത് എത്തുമ്പോള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്. അതുപോലെ വിദേശത്ത് നിന്ന് വരുന്ന വസ്തുക്കളും പരിശോധിക്കണം. നേരത്തെ ബസ്മതി അരി കയറ്റുമതി പ്രതിസന്ധി നേരിട്ടിരുന്നുവെന്നും രാം വിലാസ് പാസ്വാന്‍ പറഞ്ഞു.

ചൈനീസ് കമ്പനിയുമായുള്ള 417 കോടി രൂപയുടെ കരാര്‍ റെയില്‍വെ വേണ്ടെന്ന് വച്ചിരിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി അത്തേവാല ആവശ്യപ്പെട്ടു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് വ്യാപാരികളുടെ സംഘടന കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആവശ്യപ്പെട്ടിട്ടുണ്ട്. 500 ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പട്ടിക സംഘടന പുറത്തിറക്കി. ഇതെല്ലാം ബഹിഷ്‌കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലഡാക്കിലെ അതിര്‍ത്തി മേഖലയില്‍ ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ലഡാക്കിലെ ഗുല്‍വാന്‍ താഴ്‌വരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായിട്ടാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണം നടന്നത്. 1975ന് ശേഷം ആദ്യമായിട്ടാണ് ചൈനീസ് അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുന്നത്.

English summary
Union Minister Ram Vilas Paswan appeals to people Boycott Chinese products
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X