കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു, അന്ത്യം ദില്ലിയിലെ ആശുപത്രിയിൽ

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു. ദില്ലിയിലെ ആശുപത്രിയിലാണ് അന്ത്യം. 74 വയസ്സായിരുന്നു. ദില്ലിയിലെ ആശുപത്രിയില്‍ അടുത്തിടെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ഏതാനും ആഴ്ചകളായി അദ്ദേഹം ചികിത്സയില്‍ തുടരുകയായിരുന്നു. രാംവിലാസ് പാസ്വാന്റെ മകനും ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാന്‍ ആണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

പോലീസുദ്യോഗം രാജിവച്ച് രാഷ്ട്രീയത്തിലെത്തിയ പാസ്വാന്‍; 6 പ്രധാധാനമന്ത്രിമാര്‍ക്കൊപ്പം,4 സഖ്യത്തില്‍പോലീസുദ്യോഗം രാജിവച്ച് രാഷ്ട്രീയത്തിലെത്തിയ പാസ്വാന്‍; 6 പ്രധാധാനമന്ത്രിമാര്‍ക്കൊപ്പം,4 സഖ്യത്തില്‍

''പപ്പാ താങ്കള്‍ ഇനി ഈ ലോകത്തിലില്ല. എവിടെ ആയിരുന്നാലും എന്നോടൊപ്പമുണ്ടാകും. മിസ്സ് യു പപ്പാ'' എന്നാണ് ചിരാഗ് പാസ്വാന്‍ ട്വീറ്റ് ചെയ്തത്. ശനിയാഴ് രാത്രിയാണ് പാസ്വാന് ഹൃദയശസ്ത്രക്രിയ നടത്തിയത്. രാജ്യത്തെ ഏറ്റവും പ്രമുഖരായ ദളിത് നേതാക്കളില്‍ ഒരാളായി അറിയപ്പെടുന്ന പാസ്വാന്റെ 50 വര്‍ക്കാലം നീണ്ട് നിന്ന രാഷ്ട്രീയ ജീവിതത്തിന് കൂടിയാണ് തിരശ്ശീല വീണിരിക്കുന്നത്.

paswan

നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്ര ഭക്ഷ്യ വിതരണ മന്ത്രിയായിരിക്കെയാണ് രാം വിലാസ് പാസ്വാന്റെ അന്ത്യം. 2014 മുതല്‍ പാസ്വാന്‍ മോദി സര്‍ക്കാരില്‍ അംഗമാണ്. എന്‍ഡിഎയില്‍ എത്തുന്ന ആദ്യത്തെ ദളിത് നേതാവ് കൂടിയാണ് രാം വിലാസ് പാസ്വാന്‍. എന്‍ഡിഎയുടെ ദളിത് മുഖമായാണ് പസ്വാന്‍ അറിയപ്പെട്ടത്. 1969ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ അംഗമായിട്ടാണ് പാസ്വാന്റെ രാഷ്ട്രീയ പ്രവേശനം. 2019ല്‍ അദ്ദേഹം രാഷ്ട്രീയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി. 5 മുന്‍ പ്രധാനമന്ത്രിമാരുടെ സര്‍ക്കാരില്‍ രാംവിലാസ് പാസ്വാന്‍ മന്ത്രിയായിരുന്നിട്ടുണ്ട്.

വിപി സിംഗ്, ദേവഗൗഡ, എബി വാജ്‌പേയി, മന്‍മോഹന്‍ സിംഗ് എന്നീ പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ മന്ത്രിയായിരുന്നിട്ടുണ്ട്. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ലോക്ജനശക്തി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് കൂടിയാണ് പാസ്വാന്‍. ബീഹാറില്‍ നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോളാണ് പസ്വാന്റെ ഈ വിയോഗം. നിതീഷ് കുമാറിനോട് ഉടക്കി ചിരാഗ് പാസ്വാന്‍ എന്‍ഡിഎയില്‍ നിന്ന് പുറത്ത് പോകുമെന്ന് ഭീഷണി മുഴക്കി നില്‍ക്കുന്ന നിര്‍ണായക ഘട്ടം കൂടിയാണിത്.

രാംവിലാസ് പാസ്വാൻ

അർണബിനെ കുരുക്കി മുംബൈ പോലീസ്, ചോദ്യം ചെയ്യും, കമ്മീഷണർക്ക് മുന്നറിയിപ്പുമായി അർണബ്അർണബിനെ കുരുക്കി മുംബൈ പോലീസ്, ചോദ്യം ചെയ്യും, കമ്മീഷണർക്ക് മുന്നറിയിപ്പുമായി അർണബ്

തൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾതൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾ

English summary
Union Minister Ram Vilas Paswan passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X