കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമിയെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് രാംദാസ് അത്തവാലെ, കര്‍ണാടക സഖ്യത്തിന് ആയുസ്സില്ല!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ആയുസ്സില്ലെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അത്തവാലെ. കുമാരസ്വാമിയെയും ജെഡിഎസ്സിനെയും ബിജെപിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് അദ്ദേഹം. മുമ്പ് ഒരുമിച്ച് ഭരിച്ചതിനാല്‍ ബിജെപിക്കൊപ്പം ജെഡിഎസ്സിന് വീണ്ടും വരാമെന്നും അത്താവാലെ പറഞ്ഞു. സംസ്ഥാനത്തിന്റെ ക്ഷേമത്തിന് കുമാരസ്വാമി ബിജെപിക്കൊപ്പം ചേരണമെന്നും അദ്ദേഹം പറഞ്ഞു.

1

കോണ്‍ഗ്രസ് ജാതിഭ്രാന്തന്‍മാരാണ്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവാമെന്ന് സ്വപ്‌നം കാണേണ്ടെന്നും അത്താവാലെ പറഞ്ഞു. കുമാരസ്വാമി കോണ്‍ഗ്രസുമൊത്തുള്ള സഖ്യത്തില്‍ അസംതൃപ്തനാണ്. അദ്ദേഹവുമായി സംസാരിക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസ് ജെഡിഎസ്സിനെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അത്താവാലെ ആരോപിച്ചു.

കോണ്‍ഗ്രസ് വളരെ ബുദ്ധിപൂര്‍വമാണ് കര്‍ണാടകത്തില്‍ കളിച്ചത്. അവര്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി. എന്നാല്‍ ഭരിക്കാന്‍ അനുവദിച്ചില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് സഖ്യത്തില്‍ അദ്ദേഹത്തിന് സംതൃപ്തിയില്ല. അതുകൊണ്ട് തന്നെ ഈ സര്‍ക്കാര്‍ അധികകാലം നില്‍ക്കില്ലെന്നും അത്താവാലെ ആരോപിച്ചു.

കുമാരസ്വാമി ബിജെപിയുടെ ഭാഗമാകണം.മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ണാടകത്തില്‍ വന്‍ വികസനം വരും. എന്‍ഡിഎ ഇത്തവണ 350 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കൊപ്പം ഭരിച്ചാല്‍ കുമാരസ്വാമിക്ക് ഉപമുഖ്യമന്ത്രിയാവാം. എന്നാല്‍ ഇപ്പോഴുള്ള മുഖ്യമന്ത്രി പദത്തേക്കാള്‍ സന്തോഷം അതിനുണ്ടാവുമെന്നും അത്താവാലെ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മൂന്നാം മുന്നണിക്ക് യെച്ചൂരി, 4 മുഖ്യമന്ത്രിമാരുടെ പിന്തുണ, ആര്‍എസ്പി മുതല്‍ ടിആര്‍എസ് വരെമൂന്നാം മുന്നണിക്ക് യെച്ചൂരി, 4 മുഖ്യമന്ത്രിമാരുടെ പിന്തുണ, ആര്‍എസ്പി മുതല്‍ ടിആര്‍എസ് വരെ

English summary
union minister ramdas athawale invites kumaraswamy to join hands with bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X