കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല: ഒറ്റദിവസം മൂന്ന് സിനിമകൾ നേടിയത് 120 കോടി, സമ്പദ് വ്യവസ്ഥ ശക്തമെന

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പ്രതികരണവുമായി കേന്ദ്രമന്ത്രി രവിശങ്കർപ്രസാദ്. ഒക്ടോബർ രണ്ടിന് മൂന്ന് ബ്ലോക്ക് ബസ്റ്റർ സിനിമകൾ 120 കോടി രൂപ നേടിയെന്നും അതിനാൽ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ലെന്നുമാണ് കേന്ദ്രമന്ത്രി ചൂണ്ടിക്കാണിച്ചത്. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു സംഭവം. ചോദ്യത്തെ ചിരിയോടെ നേരിട്ട അദ്ദേഹം സിനിമകൾ നേടിയ വരുമാനം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സാമ്പത്തിക മാന്ദ്യമില്ലെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത്.

ആം ആദ്മി പാർട്ടി വിട്ട അൽക്ക ലാംബ വീണ്ടും കോൺഗ്രസിൽ! മടക്കം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷംആം ആദ്മി പാർട്ടി വിട്ട അൽക്ക ലാംബ വീണ്ടും കോൺഗ്രസിൽ! മടക്കം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം

ravi-shankar-prasad2

ഞാൻ അടൽ ബിഹാരി വാജ് പേയ് സർക്കാരിന്റെ കാലത്ത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായിരുന്നു. സിനിമകളുണ്ടാക്കുന്ന ബിസിനസിനെക്കുറിച്ച് അറിയാം. സമ്പദ് വ്യവസ്ഥ ശക്തമായതിനാലാണ് സിനിമകൾ കോടികൾ വരുമാനമുണ്ടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങിയ മൂന്ന് സിനികമളാണ് 120 കോടി നേടിയത്. 120കോടി സിനിമാ വ്യവസായത്തിൽ നിന്ന് ലഭിക്കുന്നുണ്ടെങ്കിൽ അത് ശക്തമായ സമ്പദ് വ്യവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.

English summary
Union minister Ravi Shankar Prasad on economicslow down in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X