കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങളുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലല്ലല്ലോ, അതാണിത്ര വേദന'! രാഹുലിന് ഐടി മന്ത്രിയുടെ മറുപടി!

Google Oneindia Malayalam News

ദില്ലി: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തോട് ഫേസ്ബുക്ക് കണ്ണടച്ചുവെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയ്ക്ക് പിറകെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിയും ആര്‍എസ്എസുമാണ് രാജ്യത്ത് ഫേസ്ബുക്കിനേയും വാട്‌സ്ആപ്പിനേയും നിയന്ത്രിക്കുന്നത് എന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഈ മാധ്യമങ്ങള്‍ ഉപയോഗിച്ച് വ്യാജ വാര്‍ത്തയും വെറുപ്പും പടര്‍ത്തുന്നു എന്നുമാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

ഇതോടെ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത് വന്നിരിക്കുകയാണ്. ''സ്വന്തം പാര്‍ട്ടിയിലെ ആളുകളെ പോലും സ്വാധീനിക്കാനാകാത്ത തോല്‍വികള്‍ പറയുന്നത് ലോകത്തെ മുഴുവനായും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്നാണ്. തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായി വിവരങ്ങളെ ആയുധങ്ങളാക്കാന്‍ നിങ്ങള്‍ ഫേസ്ബുക്കുമായും കേംബ്രിഡ്ജ് അനലറ്റിക്കയുമായും ധാരണയിലെത്തിയത് കയ്യോടെ പിടിക്കപ്പെട്ടതാണ്. എന്നിട്ട് ഇപ്പോള്‍ തങ്ങളെ ചോദ്യം ചെയ്യുന്നോ'' എന്നാണ് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തത്.

rahul

മറ്റൊരു ട്വീറ്റും രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രിയുടെ വകയായുണ്ട്. ''വിവര ലഭ്യതയും അഭിപ്രായ സ്വാതന്ത്ര്യവും ഇന്ന് ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അവ നിങ്ങളുടെ കുടുംബത്തിന്റെ മാത്രം നിയന്ത്രണത്തിലല്ല. അതാണിത്ര വേദന. എന്തായാലും ബെംഗളൂരു കലാപത്തെ കുറിച്ച് നിങ്ങള്‍ അപലപിക്കുന്നത് കേട്ടില്ലല്ലോ. എവിടെപ്പോയി നിങ്ങളുടെ ധൈര്യം'' എന്നും രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.

രവിശങ്കര്‍ പ്രസാദിനോട് തിരിച്ചടിച്ച് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര രംഗത്തെത്തി. ''നാണം കെട്ട മന്ത്രീ, വ്യക്തിപരമായി അധിക്ഷേപിക്കുന്നത് മതിയാക്കി ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കൂ'' എന്ന് പവന്‍ ഖേര ട്വീറ്റ് ചെയ്തു. വാള്‍സ്ട്രീറ്റ് ജേണല്‍ എഴുതിയത് തെറ്റാണെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടിയെടുക്കൂ എന്നും പവന്‍ ഖേര ആവശ്യപ്പെട്ടു. ഫേസ്ബുക്കും വാട്‌സ്ആപ്പും അടക്കമുളള സോഷ്യല്‍ മീഡിയ ആപ്പുകളെ കുറിച്ചും അവ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ സഹായിക്കുന്നുണ്ടോ എന്നതിനെ കുറിച്ചും ജെപിസി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയെക്കുറിച്ച് ഫേസ്ബുക്ക് അന്വേഷണം നടത്തണം. ബിജെപിയുമായി ബന്ധമുളളവരെ നീക്കം ചെയ്യണമെന്നും അജയ് മാക്കന്‍ ആവശ്യപ്പെട്ടു. മുന്‍ ജെഎന്‍യു ജനറല്‍ സെക്രട്ടറിയായ എബിവിപി നേതാവ് രശ്മി ദാസുമായി ഫേസ്ബുക്കിലെ അന്‍ഖി ദാസിന് എന്താണ് ബന്ധമെന്ന് ബിജെപി വെളിപ്പെടുത്തണമെന്നും മാക്കന്‍ ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എയ്ക്ക് എതിരെയുളള നടപടി അന്‍ഖി ദാസ് തടഞ്ഞു എന്നാണ് വാര്‍ത്തയിലെ ആരോപണം.

English summary
Union Minister Ravi Shankar Prasad's reply to Rahul Gandhi's allegation about BJP-Facebook relation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X