കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്തിരുന്ന് വിമർശിച്ചാൽ ദുരിതാശ്വാസ ഫണ്ട് ലഭിക്കില്ല: സദാനന്ദ ഗൌഡ

Google Oneindia Malayalam News

പാലാ: കേരള മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ. മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമർശനം ഉന്നയിച്ചാൽ പ്രളയ ദുരിതാശ്വാസം ലഭിക്കില്ല. ദില്ലിയിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാര്യങ്ങൾ ധരിപ്പിക്കുകയാണ് വേണ്ടതെന്നാണ് സദാനന്ദ ഗൌഡയുടെ പ്രതികരണം. സദാനന്ദ ഗൌഡയെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

തെലങ്കാനയിൽ നിയമസഭ വികസനം: ആറ് മന്ത്രിമാരിൽ രണ്ട് പേർ വനിതകൾ, കെസിആറിന്റെ മകനും മരുമകനും മന്ത്രിമാർതെലങ്കാനയിൽ നിയമസഭ വികസനം: ആറ് മന്ത്രിമാരിൽ രണ്ട് പേർ വനിതകൾ, കെസിആറിന്റെ മകനും മരുമകനും മന്ത്രിമാർ

പ്രളയത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറുകയും എന്തെല്ലാം നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തുകയും വേണ്ടതാണെന്നും ഗൌഡ ചൂണ്ടിക്കാണിച്ചു. പാലാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

sadanadagowda-1

കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തിനുള്ള കേന്ദ്രഫണ്ട് 32ൽ നിന്ന് 42 ശതമാനമാക്കി ഉയർത്തിയെന്നും ഇത് കേരളം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. പാലാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയ്ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് പാലായിലെത്തിയത്. ശബരിമല സുപ്രധാന വിഷയമാണെന്നും കേന്ദ്രത്തിലെയും കേരളത്തിലെയും ബിജെപി നേതൃത്വങ്ങൾ പോരാടുമെന്നും സദാനന്ദ ഗൌഡ വ്യക്തമാക്കി.

English summary
Union minister Sadananda Gowda against state government on Flood relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X