കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ കുഴഞ്ഞു വീണു; ആരോഗ്യ നില തൃപ്‌തികരം
ചിത്രഗുര:കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ കുഴഞ്ഞു വീണു. കര്‍ണാടകയിലേ ഷിമുഗയിലേക്ക് പോകുന്ന വഴി രക്ത സമ്മര്‍ദം താഴ്‌ന്നതിനെ തുടര്‍ന്ന് ചിത്രഗുരയില്‍ വെച്ചാണ് സദാന്ദന്ദ ഗൗഡ കുഴഞ്ഞ് വീണത്. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
67കാരാനായ സദാനന്ദഗൗഡയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുകയാണെനന്നും ഉന്ന വൃത്തങ്ങള്‍ അറിയിച്ചു. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് 4.45 ഓടെ ആസ്റ്റര്‍ സിഎം ഐ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും. രക്ത സമ്മര്‍ദം സാധരണ നിലയിലെത്തിയതായും കേന്ദ്ര മന്ത്രിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ബ്രിന്ദ അറിയിച്ചു. തന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് ട്വിറ്ററിലൂടെ സദാനന്ദ ഗൗഡയും അറിയിച്ചു.
രക്ത സന്മര്‍ദം താഴ്‌ന്നതിനെ തുടര്‍ന്ന് ചിത്രഗുരയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സദാനാന്ദ ഗൗഡയെ പിന്നീട് ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബംഗളൂരിവില്‍ നിന്നും ബിജെപി യോഗത്തിനായി ഷിമുഗയിലേക്ക് തിരിച്ച സദാനന്ദ ഗൗഡ ചിത്രഗുരയില്‍ കാത്ത് നിന്ന ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞു വീണത്.












Click it and Unblock the Notifications