കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫര്‍നഗര്‍ കലാപം; ബിജെപി കേന്ദ്രമന്ത്രി കീഴടങ്ങി

  • By Anwar Sadath
Google Oneindia Malayalam News

മുസാഫര്‍നഗര്‍: 2013ല്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബലിയാന്‍ കോടതിയില്‍ കീഴടങ്ങി. കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം നിരാകരിച്ച മന്ത്രിക്കെതിരെ മുസാഫര്‍നഗര്‍ കോടതി വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കീഴടങ്ങല്‍.

മുസാഫര്‍നഗര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നവംബര്‍ 24ന് പുറപ്പെടുവിച്ച ഉത്തരവില്‍ പ്രതികള്‍ ഡിസംബര്‍ 18ന് കോടതിക്കു മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ബലിയാനെ കൂടാതെ ബിജെപി എംപി ഭാരതേന്ദ്ര സിങ്, ബിജെപി എംഎല്‍എ സുരേഷ് റാണ, വിഎച്ച്പി നേതാവ് സാധ്വി പ്രാചി എന്നിവരോടാണ് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചത്.

sanjeev-baliyan

വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികള്‍ തങ്ങളുടെ ഉത്തരവാദിത്വം മറന്ന് സമൂഹത്തില്‍ അരക്ഷിതാവസ്ഥയും വര്‍ഗീയതയും പടരുന്ന വിധത്തില്‍ പ്രസംഗിച്ചെന്നും വര്‍ഗീയ കലാപമുണ്ടാക്കുന്നതില്‍ പങ്കുവഹിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2013 ആഗസ്തില്‍ മുസാഫര്‍നഗറിലെ നദാല മദോര്‍ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതികള്‍ പങ്കെടുത്ത് പ്രസംഗിച്ചത് വര്‍ഗീയ കലാപത്തിന് വഴിമരുന്നിട്ടു. ആഗസ്തിലും സപ്തംബറിലുമായി മുസാഫര്‍നഗറില്‍ നടന്ന കലാപത്തില്‍ അറുപതോളം പേര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു.

English summary
Union minister Sanjeev Baliyan surrenders after warrant for non-appearance in court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X