കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെ സംരക്ഷിക്കാൻ ഉവൈസിയെ അഫ്ഗാനിസ്ഥാനിലേക്ക് അയയ്ക്കൂ: വിമർശനത്തിന് മറുപടി നൽകി കേന്ദ്രമന്ത്രി

Google Oneindia Malayalam News

ഹൈദരാബാദ്: അഫ്ഗാനിസ്ഥാനിൽ താബിലാൻ അധികാരം പിടിച്ചെടുത്തതോടെ കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും വിഷയത്തിൽ ഇന്ത്യ ആശങ്കപ്പെടുന്നത് എന്തിനെന്ന ഒവൈസിയുടെ പ്രസ്താവന പുറത്തുവരുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം അഫ്ഗാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലാണ് ആശങ്കപ്പെടുന്നതെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.

നേരത്തെ രാജ്യത്തെ ഇന്ധന വില വര്‍ധനവിനെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനോടും അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ മറ്റൊരു ബിജെപി നേതാവ് ആവശ്യപ്പെട്ടിരുന്നു. അമ്പത് രൂപയ്ക്ക് പെട്രോള്‍ കിട്ടണമെങ്കില്‍ താലിബാനിലേക്ക് പോകണമെന്നും അവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ അടിക്കാന്‍ പറ്റുമെന്നാണ് ബിജെപി നേതാവ് രാംരത്ന പയാലിന്റെ പ്രസ്താവന.

'ആകാശ ഗോപുരം പൊൻമണിമേടയായ്'; അന്നും ഒരു ഉത്രാടനാൾ ആയിരുന്നു- സുരേഷ് നാരായണന്‍ എഴുതുന്നു'ആകാശ ഗോപുരം പൊൻമണിമേടയായ്'; അന്നും ഒരു ഉത്രാടനാൾ ആയിരുന്നു- സുരേഷ് നാരായണന്‍ എഴുതുന്നു

1


അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെയും സമൂഹത്തെയും സംരക്ഷിക്കാൻ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസിയെ അഫ്ഗാനിസ്ഥാനിലേക്ക് അയയ്ക്കണമെന്നാണ് ശോഭ കരന്ത്ലജെയുടെ മറുപടി. സ്ത്രീകളെയും അവരുടെ സമുദായത്തേയും സംരക്ഷിക്കുന്നതിന് വേണ്ടി ഒവൈസിയെ അഫ്ഗാനിസ്താനിലേക്ക് അയയ്ക്കുന്നതാണ് നല്ലത്" കരന്ത്ലജെ പറഞ്ഞു. ഇന്ത്യയിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും അഭയം നൽകാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെയാണ് ഒവൈസി പ്രസ്താവനയുമായി രംഗത്തെത്തിയത്.

2

അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് എന്ത് സംഭവിക്കുന്നു എന്ന് നോക്കി ആശങ്കപ്പെടുന്നത്. ഇവിടെ അത് സംഭവിക്കുന്നില്ലേ? ഐഎസ്ഐ ഇന്ത്യയുടെ ശത്രുവാണ്. ഐഎസ്ആ താലിബാനെ നിയന്ത്രിക്കുകയും ഒരു പാവ പോലെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നുമായിരുന്നു ഒവൈസിയുടെ പ്രസ്താവന. അൽഖ്വയ്ദയും ഡെയ്ഷും അഫ്ഗാനിസ്ഥാനിലെ ചില പ്രദേശങ്ങളിൽ എത്തിയിട്ടുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.

3

ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഒമ്പത് പെൺകുട്ടികളിൽ ഒരാൾ അഞ്ച് വയസ്സിന് മുമ്പ് മരിക്കുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇവിടെയുണ്ട്. പക്ഷേ, അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അവർ ആശങ്കപ്പെടുന്നു. അത് ഇവിടെ നടക്കുന്നതല്ലേ, "വ്യാഴാഴ്ച ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഒവൈസിയുടെ പരാമർശം.

4

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിനെക്കുറിച്ച് പരാമർശിച്ച ഒവൈസി സംഭവത്തിൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. പശ്ചിമബംഗാളിൽ അവർ താലിബാനികളെപ്പോലെയാണ് പെരുമാറിയത്. അതുകൊണ്ട് അവിടെ അന്വേഷണം അനിവാര്യമാണ്. നമ്മുടെ പ്രവർത്തകർക്ക് നീതി ലഭിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

5

അഫ്ഗാനിസ്ഥാനിൽ പുതിയ ഭരണകൂടം രൂപീകരിക്കുമ്പോൾ താലിബാൻ തങ്ങളെ ഉൾപ്പെടുത്തുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെയുള്ള സർക്കാർ, സർക്കാരിതര സംഘടനകളിൽ ജോലി ചെയ്യുന്ന നിരവധി അഫ്ഗാൻ സ്ത്രീകൾ വ്യക്തമാക്കിയിരുന്നു. താലിബാൻ ഇത്തവണ നിലപാട് മയപ്പെടുത്തിയിട്ടുണ്ടെന്നാണ് അടുത്തകാലത്തുള്ള പ്രസ്താവനകളിൽ നിന്ന് വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസത്തിനും ജോലിക്കും പോകുന്നതിന് സ്ത്രീകളെ അനുവദിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇസ്ലാമിക നിയമം അനുസരിച്ച് സ്ത്രീകൾക്ക് ഇവയെല്ലാം ചെയ്യാനുള്ള അനുമതി നൽകുമെന്നായിരുന്നു താലിബാൻ നിലപാടെങ്കിലും ഇത് മുഖവിലക്കെടുക്കുക അത്ര എളുപ്പമല്ല.

6


അഫ്ഗാൻ സ്ത്രീകൾ "ശരീഅത്തിന്റെ ചട്ടക്കൂടിനുള്ളിൽ സന്തുഷ്ടരായിരിക്കും". ഇസ്ലാമിനെ അടിസ്ഥാനമാക്കി സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നൽകാൻ താലിബാൻ പ്രതിജ്ഞാബദ്ധരാണ്. സ്ത്രീകൾക്ക് ആരോഗ്യ മേഖലയിലും അവർക്ക് ആവശ്യമുള്ള മറ്റ് മേഖലകളിലും പ്രവർത്തിക്കാൻ കഴിയും. സ്ത്രീകളോട് വിവേചനം ഉണ്ടാകില്ല" എന്നാണ് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കിയത്.

കാബൂൾ ദൌത്യം: കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ്, സഹായംതേടി 51 പേർ.. സംഘത്തിൽ സ്ത്രീകളുംകാബൂൾ ദൌത്യം: കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ്, സഹായംതേടി 51 പേർ.. സംഘത്തിൽ സ്ത്രീകളും

ജിയാ ഇറാനിയുടെ മകന് സർപ്രൈസ് കൊടുത്ത് ഋതുമന്ത്ര: ആശംസ നേർന്ന് ബിഗ് ബോസ് താരങ്ങൾജിയാ ഇറാനിയുടെ മകന് സർപ്രൈസ് കൊടുത്ത് ഋതുമന്ത്ര: ആശംസ നേർന്ന് ബിഗ് ബോസ് താരങ്ങൾ

English summary
Union minister Shobha hobha Karandlaje replies on Assadudhin Owaisi's statement on Afgans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X