ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂൂ..രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും ആഞ്ഞടിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ധൈര്യമുണ്ടെങ്കില്‍ രാഹുലും സോണിയയും തന്നെ അറസ്റ്റ് ചെയ്യിക്കട്ടെയെന്നാണ് സ്മൃതി ഇറാനി വെല്ലുവിളിച്ചത്.
രാജീവ് ഗാന്ധി ട്രസ്റ്റ് ഭൂമി തട്ടിപ്പ് കേസില്‍ സ്മൃതി ഇറാനിയെ ജയിലിലാക്കുമെന്നു രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സ്മൃതി ഇറാനി പ്രതികരിച്ചത്. അമേഠിയിലെ കര്‍ഷകരുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടിയതിന് കോണ്‍ഗ്രസ് തനിക്ക് വക്കീല്‍ നോട്ടീസാണ് അയച്ചത്.

ഇതിലൊന്നും തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് അമ്മയും മകനും മനസ്സിലാക്കണമെന്നും സ്മൃതി പറയുന്നു.രാഹുലും കോണ്‍ഗ്രസും തന്നെ അബലയായി കാണാനാണ് ശ്രമിക്കുന്നതെങ്കില്‍ ഇവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും സ്മൃതി വ്യക്തമാക്കി.
ഒരു വക്കീല്‍ നോട്ടീസ് കൊണ്ട് തന്റെ വാ മൂടിക്കെട്ടാന്‍ ആകില്ലെന്നും അവര്‍ പറഞ്ഞു. രാഹുലിനും കോണ്‍ഗ്രസിനും ധൈര്യമുണ്ടെങ്കില്‍ തന്നെ അഴിക്കുള്ളില്‍ കയറ്റട്ടേയെന്നും സ്മൃതി ഇറാനി പറഞ്ഞു.












Click it and Unblock the Notifications