അമേതിയിൽ രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും സ്മൃതി ഇറാനി; അവസരത്തിന് നന്ദി പറഞ്ഞ് സ്മൃതി!
Recommended Video

അമേത്തിയിൽ രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി | Oneindia Malayalam
ദില്ലി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇക്കുറിയും ലോക്സഭ തിരഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരിക്കും. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും രാഹുലും സ്മൃതി ഇറാനിയും നേർക്കുനേർ പോരാടിയിരുന്നു.
എന്നാൽ ഒരു ലക്ഷം വോട്ടിന് സ്മൃതി ഇറാനിയെ രാഹുൽ ഗാന്ധി പുരാജയപ്പെടുത്തുകയായിരുന്നു. വീണ്ടും അമേതിയിൽ തന്നെ മത്സരിക്കാൻ അവസരം നൽകിയതിന് നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിതി ഷാക്കും സ്മൃതി ഇറാനി നന്ദി അറിയിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു നേതാക്കൾക്ക് നന്ദി അറിയിച്ചത്.

അതേസമയം ഇത്തവണയും നരേന്ദ്രമോദി വാരണാസിയിൽ തന്നെയാാണ് മത്സരിക്കുന്നത്. രാജ്‌നാഥ് സിംഗ് ലഖ്‌നൗയിലും മത്സരിക്കും. പാര്‍ട്ടിസ്ഥാപകന്‍ കൂടിയായ എല്‍.കെ അദ്വാനിയുടെ ഗാന്ധിനഗര്‍ സീറ്റിലാണ് ഇത്തവണ അമിത് ഷാ മത്സരിക്കുന്നത്. ബിജെപിയുടെ മുതിര്‍ന്ന നേതാവായ എല്‍കെ അദ്വാനിയാണ് നിലവില്‍ ഗാന്ധിനഗറിലെ സിറ്റിങ് എംപിയാണ്.
കഴിഞ്ഞ ലോക്‌സഭയില്‍ 92ശതമാനം ഹാജറുള്ള ബിജെപിയുടെ നേതാവ് നിശബ്ദനായിരുന്നു. ഇതിനെതിരെ ബിജെപി നേതൃത്തിനെതിരെ പല വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. നരേന്ദ്രമോദി നേതൃത്വത്തിലെത്തിയതു മുതല്‍ ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു അദ്ദേഹം.












Click it and Unblock the Notifications