കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പാപമുക്തി നേടാന്‍ വിശ്വാസികളുടെ ഒഴുക്ക്....

  • By Desk
Google Oneindia Malayalam News

പ്രയാഗ് രാജ്: ആത്മീയ ലഹരിയില്‍ ആറാടുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കുംഭമേള നടക്കുന്ന ഗംഗാനദിയില്‍ പുണ്യസ്‌നാനവും ചെയ്തു. ഉത്തര്‍പ്രദേശിലെ മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ ഗംഗാനദിയില്‍ പണ്യസ്‌നാനം ചെയ്യുന്ന ചിത്രം സ്മൃതി ഇറാനി തന്നെയാണ് ട്വീറ്ററില്‍ പങ്ക് വെച്ചത്. ഹര ഹര ഗംഗെ എന്ന അടിക്കുറിപ്പോടെ ആണ് ഇറാനി ചിത്രം ട്വീറ്റ് ചെയ്തത്.

ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒഡീഷയിൽ കോൺഗ്രസിന് തിരിച്ചടി; പാർട്ടി വർക്കിങ് പ്രസിഡന്റ് രാജിവവെച്ചു, ബിജെഡിയിലേക്ക്...

ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളിലൊരാളായി കേന്ദ്രമന്ത്രിയും ത്രിവേണി സംഗമത്തില്‍ മുങ്ങി നിവര്‍ന്നു. ഗംഗ, യമുന, പുണ്യനദിയായ ഐതിഹ്യനദി സരസ്വതിയും സംഗമിക്കുന്ന പ്രയാഗ് രാജില്‍ ഭക്തലക്ഷങ്ങളുടെ ഒഴുക്കാണ്.

 തീർത്ഥാടക ലക്ഷങ്ങൾ

തീർത്ഥാടക ലക്ഷങ്ങൾ

പുണ്യനദിയായി കണക്കാക്കുന്ന ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്താല്‍ സകല പാപങ്ങലും ഇല്ലാതാകുമെന്നാണ് വിശ്വാസം. ത്രിവേണി സംഗമത്തില്‍ മുങ്ങി നിവര്‍ന്നാല്‍ മുക്തി ലഭിക്കുമെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു.

പുണ്യസ്നാനം പ്രധാന ചടങ്ങ്

പുണ്യസ്നാനം പ്രധാന ചടങ്ങ്

ലക്ഷക്കണക്കിന് വിശ്വാസികള്‍ ഗംഗാതീരത്ത് അക്കാഡാസ് അഥവാ ക്യാപുകളില്‍ താമസിക്കുന്നു. മകരസംക്രാന്തിയില്‍ ആരംഭിക്കുന്നതാണ് കുംഭമേള, പുണ്യസ്‌നാനമാണ് മേളയിലെ പ്രധാന ചടങ്ങ്.

അതി ശൈത്യത്തിനിടയിലും

അതി ശൈത്യത്തിനിടയിലും

മകരസംക്രാന്തിക്കും ശിവരാത്രിക്കും ഇടയില്‍ 12 കോടിയിലധികം വിശ്വാസികള്‍ കുംഭമേളയില്‍ പങ്കെടുക്കാറുണ്ടെന്നാണ് കണക്ക്. അതികഠിനമായി ശൈത്യമനുഭവപ്പെടുന്ന സമയമയായ പുലര്‍ച്ചെ നാലിന് ആണ് പുണ്യസ്‌നാനം ചെയ്യേണ്ടത്. മരം കോച്ചുന്ന തണുപ്പിനെ പോലും അവഗണിച്ച് പ്രയാഗ് രാജിലേക്ക് തീർത്ഥാടകരുടെ ഒഴുക്കാണ്

ഇത്തവണ അർധ കുംഭമേള

ഇത്തവണ അർധ കുംഭമേള

മാര്‍ച്ച് നാലിന് മഹാശിവരാത്രിക്കാണ് കുംഭമേള അവസാനിക്കുക. അര്‍ധകുംഭം എന്ന അറിയപ്പെടുന്നതാണ് കുംഭമേള. 12 വര്‍ഷത്തില്‍ രണ്ട് തവണ ഉണ്ടാകാറുള്ളതിനാലാണിത്. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിനെ കുംഭമേളയാക്കി പുനര്‍നാമകരണം ചെയ്യുകയായിരുന്നു.

English summary
Union minister Smriti Irani took part in Maha kumbha mela in prayagraj, She took holy dip in Ganga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X