കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി എന്‍ഡിഎ വിടുന്നു; കോണ്‍ഗ്രസ് ചേരിയില്‍ ചേക്കേറും, പാർട്ടി ആർഎല്‍ഡിയില്‍ ലയിച്ചേക്കും

Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി നേതാവുമായ ഉപന്ദ്ര കുശ്വാഹ ബിജെപിയോടുള്ള ശീതസമരം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരുന്നതില്‍ എന്‍ഡിഎയില്‍ ചിലര്‍ക്ക് വിരോധമുണ്ടെന്ന് നേരത്തെ പരസ്യമായി പറഞ്ഞ വ്യക്തിയാണ് ഉപേന്ദ്ര കുശ്വാഹ.

<strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ</strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ

ഇത്തരത്തില്‍ ദീര്‍ഘനാളായി ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഉപേന്ദ്ര കുശ്വാഹ ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിനു തിരിച്ചടി നല്‍കി കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ ചേരിയിലേക്ക് ചേക്കേറുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

ദീര്‍ഘനാളായുള്ള ഉടക്ക്

ദീര്‍ഘനാളായുള്ള ഉടക്ക്

ലോക്‌സഭാ സീറ്റ് വിതരണവുമായി സംബന്ധിച്ച വിഷയങ്ങളില്‍ ജെഡിയു, ബിജെപി കക്ഷികളുമായി ദീര്‍ഘനാളായി ഉടക്കി നില്‍ക്കുകയാണ് ഉപേന്ദ്ര കുശ്വാഹ. മുന്നണിയില്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വരുന്ന അവഗണന ഇനിയും തുടരാന്‍ കഴിയില്ല എന്നാണ് ഉപേന്ദ്ര കുശ്വാഹയോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

എല്‍ജെഡിയില്‍

എല്‍ജെഡിയില്‍

എന്‍ഡിഎ മുന്നണി വിടുന്ന ആര്‍എല്‍എസ്പി കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ ചേരിയിലെ ശരദ് യാദവിന്റെ ലോക് താന്ത്രിക് ജനതാദളില്‍ (എല്‍ജെഡി) ലയിച്ചേക്കും. ഇതു സംബന്ധിച്ചുള്ള പ്രാംരംഭചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഇരുവരും നേരത്തെ നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവരാണ്.

ഉടന്‍ രാജിവെച്ചേക്കും

ഉടന്‍ രാജിവെച്ചേക്കും

മുന്നണി വിടുന്നതോടെ കേന്ദ്രത്തില്‍ മാനവശേഷി വികസന സഹമന്ത്രിയായ കുശ്വാഹ മന്ത്രിസഭയില്‍ നിന്ന് ഉടന്‍ രാജിവെച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ മുന്നണിയില്‍ ഭിന്നിപ്പ് ഉണ്ടാകുന്നത് എന്‍ഡിഎയ്ക്ക് കടുത്ത തിരിച്ചടിയാണ്.

ബിജെപിയും ജനതാദള്‍ യു-വും

ബിജെപിയും ജനതാദള്‍ യു-വും

സംസ്ഥാനത്തെ ലോക്‌സഭാ സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കാന്‍ ബിജെപിയും ജനതാദള്‍ യു-വും തീരുമാനിച്ചതാണ് ആര്‍എല്‍എസ്പിയുടെ മുന്നണിമാറ്റത്തിനുള്ള പ്രധാന കാരണം. നിലവില്‍ ആര്‍എല്‍എസ്പിക്ക് ലോക്‌സഭയില്‍ മൂന്ന് അംഗങ്ങള്‍ ഉണ്ട്.

എന്‍ഡിഎ സീറ്റ് നല്‍കില്ല

എന്‍ഡിഎ സീറ്റ് നല്‍കില്ല

തങ്ങള്‍ക്ക് കഴിഞ്ഞ തവണ മത്സരിച്ചത്ര സീറ്റുകള്‍ എന്‍ഡിഎ നല്‍കില്ലെന്ന് ആര്‍എല്‍എസ്പിക്ക് ഉറപ്പായിരുന്നു. ബിജെപിയും ജെഡി-യുവും സീറ്റുകള്‍ പങ്കിട്ടെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഉപേന്ദ്ര കുശ്വാഹ അര്‍ജെഡി നേതാവ് തേജസ്വി യാദവുമായി ചര്‍ച്ച നടത്തിയിരുന്നു.

ആര്‍ജെഡിയുമായി ചര്‍ച്ച

ആര്‍ജെഡിയുമായി ചര്‍ച്ച

പ്രതിപക്ഷ മാഹാസഖ്യത്തിലെ പ്രധാനപാര്‍ട്ടിയായ ആര്‍ജെഡിയുമായി ചര്‍ച്ച നടത്തിയത് മുന്നണിമാറ്റത്തിന്റെ സൂചനയായിട്ടാണ് വിലയിരുത്തുന്നത്. ബിഹാറില്‍ മാഹസഖ്യത്തിന്റെ നേതൃസ്ഥാനം വഹിക്കുന്നത് ആര്‍ജെഡിയാണ്.

അടിമയാണ് ബിജെപി

അടിമയാണ് ബിജെപി

പിന്നീട് മഹാസഖ്യത്തെ പിളര്‍ത്തി ജെഡിയുവും ബിജെപി സഖ്യത്തില്‍ എത്തിയെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം അത്ര നേരെയായിരുന്നില്ല. ബിജെപി ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും അടിമയാണെന്നാണ് കുശ്വാഹ ആരോപിക്കുന്നത്.

നിതീഷ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്

നിതീഷ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വെച്ചാണ് നിതീഷ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും കുശ്വാഹ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പാണ് മാനദണ്ഡമെങ്കില്‍ ജെഡിയുവിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നിയമസഭയില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചതിനാല്‍ മാത്രമാണ് ജെഡിയുവിന് ഇപ്പോഴത്തെ സീറ്റുകള്‍ ലഭിച്ചതെന്നു ഉപേന്ദ്ര ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

പ്രതിപക്ഷ മഹാസഖ്യത്തിന്റെ ഭാഗമായി നിന്നാണ് 2015 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയത്. അന്ന് ആര്‍ജെഡി നിതീഷിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നല്‍കുകയായിരുന്നു.

ശരത് യാദവിന്റെ നീക്കങ്ങള്‍ക്ക്

ശരത് യാദവിന്റെ നീക്കങ്ങള്‍ക്ക്

പിന്നീട് നിതീഷ് മഹാസഖ്യത്തില്‍ നിന്ന് മാറി എന്‍ഡിഎയുമായി ചേര്‍ന്നപ്പോള്‍ മാതൃപാര്‍ട്ടിയായ ജനതാദള്‍ യു വിട്ട് ശരത് യാദവ് രൂപീകരിച്ച പാര്‍ട്ടിയാണ് എല്‍ജെഡി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്താനുള്ള ശരത് യാദവിന്റെ നീക്കങ്ങള്‍ക്ക് ഉപേന്ദ്രയുടെ കടന്നുവരവ് കരുത്ത് പകരും.

<strong>വേള്‍ഡ് ട്രേഡ് സെന്റ്രര്‍ അക്രമണം കാന്തപുരം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് പ്രസംഗം- വീഡിയോ</strong>വേള്‍ഡ് ട്രേഡ് സെന്റ്രര്‍ അക്രമണം കാന്തപുരം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് പ്രസംഗം- വീഡിയോ

English summary
union Minister upendra kushwaha quit nda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X