കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസ് സാധാരണ കേസല്ല: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി മുരളീധരൻ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിവരുന്നതിനിടെ വിഷയം ദേശീയ തലത്തിൽ ഉന്നയിച്ച് ബിജെപി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് സാധാരണ കേസല്ലെന്ന് ചൂണ്ടിക്കാണിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. കേസിലെ തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കം നടക്കുന്നുവെന്നും മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് മാണി സാറിനെ പിന്നില്‍ നിന്ന് കുത്തി; പാലാ തിരഞ്ഞെടുപ്പിലും ചതിയുണ്ടായതായി ജോസ് കെ മാണികോണ്‍ഗ്രസ് മാണി സാറിനെ പിന്നില്‍ നിന്ന് കുത്തി; പാലാ തിരഞ്ഞെടുപ്പിലും ചതിയുണ്ടായതായി ജോസ് കെ മാണി

 രാജിവെക്കമെന്ന് ആവശ്യം

രാജിവെക്കമെന്ന് ആവശ്യം

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് മാറ്റുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ പിന്നീട് നിലപാട് മാറ്റിയെന്നും സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം തുടരുന്നതിനിടെ മുഴുവൻ സംഭവങ്ങളുടേയും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി ഇത് രാഷ്ട്രീയ പകപോക്കലാണെന്നാണ് ആരോപിക്കുന്നത്. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഏത് കേന്ദ്ര ഏജൻസിയാണ് അന്വേഷിക്കേണ്ടതെന്ന് കത്തിൽ പരാമർശിച്ചിരുന്നില്ല. കേസിൽ അന്വേഷണം ആവശ്യപ്പെട്ടവർ തന്നെയാണ് സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുള്ളതെന്നും വി മുരളീധരൻ പറയുന്നു.

 മാധ്യമങ്ങളെ കണ്ടു

മാധ്യമങ്ങളെ കണ്ടു

സ്വർണ്ണക്കടത്ത് പുറത്തുവന്നതിന് പിന്നാലെ നേരത്തെയും കേന്ദ്രമന്ത്രി വി മുരളീധരൻ മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു. എന്നാൽ ബിജെപി ദേശീയ തലത്തിൽ മാധ്യമങ്ങളെക്കണ്ട് വിഷയത്തിൽ സംസാരിക്കുന്നത് ആദ്യമായാണ്. സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻഐഎ എന്നിവയുൾപ്പെടെ നാല് കേന്ദ്ര ഏജൻസികളാണ് അന്വേഷിച്ചുവരുന്നത്. ബിജെപി വക്താവിനൊപ്പമാണ് വി മുരളീധരൻ പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചുചേർത്തത്.

കുടുതൽ ബന്ധമെന്ന്

കുടുതൽ ബന്ധമെന്ന്

സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് സമർപ്പിച്ച കുറ്റപത്രത്തിൽ സർക്കാരിൽ സ്വാധീനമുള്ളവർക്ക് കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നത്. കേസുമായി നേരിട്ട് ബന്ധമുള്ളവർക്ക് പ്രിൻസിപ്പൽ. സെക്രട്ടറിയുമായുള്ള ബന്ധത്തിന് പുറമേ അതിനുമപ്പുറത്തേക്ക് ബന്ധമുണ്ടെന്നും വി മുരളീധരൻ ആരോപിച്ചിരുന്നു. സെക്രട്ടറിയേറ്റിൽ നേരത്തെയുണ്ടായ തീപിടുത്തം തെളിവ് നശിപ്പിക്കലിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രിയുടെ വീട്ടിലെയും സെക്രട്ടറിയേറ്റിലെയും സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് പറയുന്നത് തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണെന്നും മുരളീധരൻ ആരോപിച്ചിരുന്നു.

കൂടുതൽ ചുമതല

കൂടുതൽ ചുമതല


ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല മാത്രമാണ് ഉണ്ടാകുക. സർക്കാരിന്റെ മറ്റൊരു വകുപ്പിന്റെ ചുമതല ഉണ്ടാകില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് ഇലക്ട്രോണിക് ആൻഡ് ഐടി വകുപ്പിന്റെ ചുമതലയുണ്ടെന്നും വി മുരളീധരൻ ചൂണ്ടിക്കാണിച്ചു. ഐടി മേഖലയിൽ മുഖ്യമന്ത്രിയുടെ ബന്ധുക്കൾ കൂടിയുണ്ടെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Union minister V Muraleedharan seeks resignation of Chief minister in Kerala gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X