കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ക്ഷുഭിതമായി കേന്ദ്രമന്ത്രി; ബെല്‍റ്റ് കൊണ്ട് അടിക്കുമെന്ന് ഭീഷണി; വിവാദം

  • By News Desk
Google Oneindia Malayalam News

റായ്പൂര്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാവുന്നതിനിടെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി രേണുക സിംഗ്. ചത്തീസ്ഗഢിലെ കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രി രോക്ഷം പ്രകടിപ്പിച്ചത്. ആളുകളെ ഒരു മുറിയില്‍ പൂട്ടിയിട്ട് അവരെ ബെല്‍റ്റ് കൊണ്ട് അടിക്കാന്‍ തനിക്കറിയാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ചത്തീസ്ഗഢിലെ റായ്പൂരില്‍ നിന്നും 400 കിലോ മീറ്റര്‍ മാറി ബല്‍റാംപൂരിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയതായിരുന്നു മന്ത്രി. പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിതെറിച്ചത്.

corona

ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലുണ്ടാവില്ലെന്ന് ആരും കരുതേണ്ട്. 15 വര്‍ഷകാലം ഞങ്ങള്‍ ഭരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കൈയ്യില്‍ കൊവിഡ് പ്രതിരോധത്തിനാവശ്യമായ ഫണ്ട് ഉണ്ട്. ജനങ്ങള്‍ക്ക് ആവശ്യമുള്ള ഫണ്ട് ലഭിക്കുന്നുണ്ടോയെന്ന് ഞാന്‍ ഉറപ്പാക്കും. കാവി ധരിച്ച് ബിജെപിക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അറിയില്ലെന്ന് ആരും കരുതണ്ട. എങ്ങനെയാണ് ആളുകളെ മുറിയില്‍ പൂട്ടിയിടേണ്ടതെന്നും ബെല്‍റ്റ് കൊണ്ട് അടിക്കേണ്ടതെന്നും എനിക്കറിയാം. മന്ത്രി പറയുന്നു.

ദിലീപ് ഗുപ്തയെന്നയാള്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെ സാഹചര്യം വളരെ പരിതാപകരമാണെന്ന് ചൂണ്ടികാട്ടി ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് കേന്ദ്രമന്ത്രി ക്വാറന്റൈന്‍ കേന്ദ്രം സന്ദര്‍ശിക്കാനെത്തുന്നത്.

വീഡിയോ പങ്കുവെച്ചതിന് പിന്നാലെ അവിടുത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ജില്ലാ പഞ്ചായത്ത് തഹസില്‍ദാറും തന്നെ ഭീഷണിപ്പെടുത്തിയെന്നും അക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ ദിലീപ് ഗുപ്ത ഈ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണ്ത്തില്‍ കഴിഞ്ഞിരുന്നു. നീരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തെക്കുറിച്ചും അടിസ്ഥാന സൗകര്യം ഇല്ലായ്മയൊക്കെ ചൂണ്ടികാട്ടിയായിരുന്നു ദിലീപ് ഗുപ്ത വീഡിയോ ചെയ്തത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുമ്പോഴും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇക്കഴിഞ്ഞ 34 മണിക്കൂറില്‍ 6977 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 154 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,38 845 ആയി. നിലവില്‍ 77103 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 57720 പേര്‍ക്ക് രോഗം ഭേദമായി. 4021 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ഉത്രയുടെ കൊലപാതകത്തില്‍ അക്കമിട്ട തെളിവുകളുമായി വാവ സുരേഷ്; മയക്ക് ഗുളിക മുതല്‍ പരിശീലനം വരെഉത്രയുടെ കൊലപാതകത്തില്‍ അക്കമിട്ട തെളിവുകളുമായി വാവ സുരേഷ്; മയക്ക് ഗുളിക മുതല്‍ പരിശീലനം വരെ

വോട്ടു നേടാനാനുള്ള അഭ്യാസമായിരുന്നില്ല ഇടത് സര്‍ക്കാറിന്‍റേത്; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി വോട്ടു നേടാനാനുള്ള അഭ്യാസമായിരുന്നില്ല ഇടത് സര്‍ക്കാറിന്‍റേത്; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി

'പാർട്ടി സെക്രട്ടറിയുടെ വേദിക്കരികിൽ ബോംബ് പൊട്ടിച്ചവരെ ഒന്നും ചെയ്തിട്ടില്ല.. എന്ന മട്ടിലാവരുത്''പാർട്ടി സെക്രട്ടറിയുടെ വേദിക്കരികിൽ ബോംബ് പൊട്ടിച്ചവരെ ഒന്നും ചെയ്തിട്ടില്ല.. എന്ന മട്ടിലാവരുത്'

English summary
Union Minister Warning in Quarantine Centre That she Know to Beat them with Belt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X