കശ്മീരില്‍ ഉദ്ഘാടനവുമായി കേന്ദ്ര മന്ത്രിമാര്‍; പഴയ പ്രോജക്ടുകളില്‍ വീണ്ടും ഉദ്ഘാടനമെന്ന്
ജമ്മു: 6.86 ലക്ഷം രൂപ മുടക്കി എംജിഎന്‍ആര്‍ഇജിഎയുടെ കീഴില്‍ നിര്‍മ്മിച്ച ലിങ്ക് റോഡ് മുതല്‍ 12 ആരാധനാലയങ്ങളുടെ ഇലക്ട്രിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരണം വരെയുള്ള പദ്ധതികള്‍ കശ്മീരില്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രിമാര്‍. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള ആംബുലന്‍സ്, ഇന്‍ഡോര്‍ ബാഡ്മിന്ണ് ഹാള്‍ തുടങ്ങിയവയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഉദ്ഘാടനം ചെയ്ത മറ്റു പദ്ധതികള്‍. കൂടാതെ നിരവധി പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. അതേസമയം കേന്ദ്രത്തിന്റെ നീക്കത്തിന് വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ഇത്തരം പ്രകടനങ്ങള്‍ അര്‍ത്ഥശൂന്യവും നിരര്ത്ഥകവുമാണെന്നും പ്രതിപക്ഷം കൂട്ടിച്ചേര്‍ത്തു.
വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഉദ്ഘാടനം ചെയ്ത ബില്ലവാറിലെ സര്‍ക്കാര്‍ ഡിഗ്രി കോളേജിലെ മള്‍ട്ടി പര്‍പ്പസ് ഹാളിന് 2011ല്‍ 5.06 കോടി രൂപ അനുവദിച്ചതായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മനോഹര്‍ ലാല്‍ ശര്‍മ പറഞ്ഞു. അന്ന് താനായിരുന്നു വിദ്യാഭ്യാസ മന്ത്രി. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരംഭിച്ചതും പൂര്‍ത്തിയാക്കിയതുമായ പദ്ധതികള്‍ വീണ്ടും ഉദ്ഘാടനം ചെയ്ത് ബിജെപി നേതൃത്വം ക്രെഡിറ്റ് തട്ടിയെടുക്കുകയാണ് ഇപ്പോള്‍. ജെ & കെ പ്രോജക്ട് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കൈമാറിയ കെട്ടിടത്തിന്റെ പണി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പദ്ധതിയായ പുള്‍ ദോഡയിലെ വാട്ടര്‍-സ്പോര്‍ട്സ് പാര്‍ക്ക് അടക്കം കേന്ദ്രമന്ത്രിമാര്‍ ഉദ്ഘാടനം ചെയ്തതായി മുന്‍ സംസ്ഥാന മന്ത്രിയായ അബ്ദുല്‍ മജീദ് വാനി ആരോപിച്ചു. മന്ത്രിമാരുടെ സന്ദര്‍ശനം വെറും ''പബ്ലിസിറ്റി സ്റ്റണ്ട്'' ആണെന്ന് ജമ്മു കശ്മീര്‍ ദേശീയ പാന്തേഴ്സ് പാര്‍ട്ടി ചെയര്‍പേഴ്സണും മുന്‍ മന്ത്രിയുമായ ഹര്‍ഷ് ദേവ് സിംഗ് പറഞ്ഞു. അതേസമയം, വളരെ ചെറിയ പദ്ധതികളാണ് കേന്ദ്ര മന്ത്രിമാര്‍ വന്ന് ഉദ്ഘാടനം ചെയ്യുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് ബല്‍വന്ത് മങ്കോട്ടിയ പരിഹസിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications