കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഉദ്ഘാടനവുമായി കേന്ദ്ര മന്ത്രിമാര്‍; പഴയ പ്രോജക്ടുകളില്‍ വീണ്ടും ഉദ്ഘാടനമെന്ന്

  • By S Swetha
Google Oneindia Malayalam News

ജമ്മു: 6.86 ലക്ഷം രൂപ മുടക്കി എംജിഎന്‍ആര്‍ഇജിഎയുടെ കീഴില്‍ നിര്‍മ്മിച്ച ലിങ്ക് റോഡ് മുതല്‍ 12 ആരാധനാലയങ്ങളുടെ ഇലക്ട്രിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരണം വരെയുള്ള പദ്ധതികള്‍ കശ്മീരില്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രിമാര്‍. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള ആംബുലന്‍സ്, ഇന്‍ഡോര്‍ ബാഡ്മിന്‍ണ്‍ ഹാള്‍ തുടങ്ങിയവയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഉദ്ഘാടനം ചെയ്ത മറ്റു പദ്ധതികള്‍. കൂടാതെ നിരവധി പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. അതേസമയം കേന്ദ്രത്തിന്റെ നീക്കത്തിന് വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ഇത്തരം പ്രകടനങ്ങള്‍ അര്‍ത്ഥശൂന്യവും നിരര്‍ത്ഥകവുമാണെന്നും പ്രതിപക്ഷം കൂട്ടിച്ചേര്‍ത്തു.

 കശ്മീര്‍, ജെഎന്‍യു വിഷയങ്ങളില്‍ രജനീകാന്ത് സംസാരിക്കണമെന്ന് കാര്‍ത്തി ചിദംബരം കശ്മീര്‍, ജെഎന്‍യു വിഷയങ്ങളില്‍ രജനീകാന്ത് സംസാരിക്കണമെന്ന് കാര്‍ത്തി ചിദംബരം


വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്ത ബില്ലവാറിലെ സര്‍ക്കാര്‍ ഡിഗ്രി കോളേജിലെ മള്‍ട്ടി പര്‍പ്പസ് ഹാളിന് 2011ല്‍ 5.06 കോടി രൂപ അനുവദിച്ചതായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മനോഹര്‍ ലാല്‍ ശര്‍മ പറഞ്ഞു. അന്ന് താനായിരുന്നു വിദ്യാഭ്യാസ മന്ത്രി. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരംഭിച്ചതും പൂര്‍ത്തിയാക്കിയതുമായ പദ്ധതികള് വീണ്ടും ഉദ്ഘാടനം ചെയ്ത് ബിജെപി നേതൃത്വം ക്രെഡിറ്റ് തട്ടിയെടുക്കുകയാണ് ഇപ്പോള്‍. ജെ & കെ പ്രോജക്ട് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കൈമാറിയ കെട്ടിടത്തിന്റെ പണി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പദ്ധതിയായ പുള്‍ ദോഡയിലെ വാട്ടര്‍-സ്പോര്‍ട്സ് പാര്‍ക്ക് അടക്കം കേന്ദ്രമന്ത്രിമാര്‍ ഉദ്ഘാടനം ചെയ്തതായി മുന്‍ സംസ്ഥാന മന്ത്രിയായ അബ്ദുല്‍ മജീദ് വാനി ആരോപിച്ചു. മന്ത്രിമാരുടെ സന്ദര്‍ശനം വെറും ''പബ്ലിസിറ്റി സ്റ്റണ്ട്'' ആണെന്ന് ജമ്മു കശ്മീര്‍ ദേശീയ പാന്തേഴ്സ് പാര്‍ട്ടി ചെയര്‍പേഴ്സണും മുന്‍ മന്ത്രിയുമായ ഹര്‍ഷ് ദേവ് സിംഗ് പറഞ്ഞു. അതേസമയം, വളരെ ചെറിയ പദ്ധതികളാണ് കേന്ദ്ര മന്ത്രിമാര്‍ വന്ന് ഉദ്ഘാടനം ചെയ്യുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് ബല്‍വന്ത് മങ്കോട്ടിയ പരിഹസിച്ചു.

English summary
Union ministers inaugurates new schemes in Jammu Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X