കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പി നേതാവ് അഖിലേഷ് യാദവിന്റെ വിഐപി സുരക്ഷ പിൻവലിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

Google Oneindia Malayalam News

ലഖ്നൗ: മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിന് നൽകി വരുന്ന പ്രത്യേക സുരക്ഷയായ ഇസെഡ് കാറ്റഗറി സുരക്ഷ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. എത്രയും വേഗത്തിൽ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്ത് തന്നെ പുറപ്പെടുവിക്കുമെന്ന് ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നു.

<strong>പോമറേനിയന്‍ പട്ടിയുടെ 'അവിഹിതം' സഹിച്ചില്ല; തിരുവനന്തപുരത്ത് 'ദുരഭിമാന ഇറക്കിവിടൽ'... പട്ടി തെരുവിൽ</strong>പോമറേനിയന്‍ പട്ടിയുടെ 'അവിഹിതം' സഹിച്ചില്ല; തിരുവനന്തപുരത്ത് 'ദുരഭിമാന ഇറക്കിവിടൽ'... പട്ടി തെരുവിൽ

വിഐപി സുരക്ഷ നൽകുന്ന പന്ത്രണ്ടോളം പേരുടെ സുരക്ഷകൂടി പിൻവലിക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കേന്ദ്ര സായുധ സേനയ്ക്ക് കീഴിൽ വിഐപി സംരക്ഷണം നൽകുന്നവരുടെ പട്ടിക കേന്ദ്രആഭ്യന്തര ന്ത്രാലയം പരിശോധിച്ചിരുന്നു. ഇതിനി ശഷമാണ് അകിലേഷ് യാദവിന് നൽകിവരുന്ന പ്രത്യേക സുരക്ഷ പിൻവലിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്.

Akhilesh yadav

ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇപ്പോൾ അഖിലേഷ് യാദവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് കേന്ദ്ര സർക്കാർ പിൻവലിച്ചാലും സംസ്ഥാന സർക്കാരിന്റെ പോലീസ് സുരക്ഷ ലഭിക്കും. 2012ലെ യുപിഎ സർക്കാരിന്റെ ഭരണകാലത്താണ് അഖിലേഷ് യാദവിന് വിഐവി സുരക്ഷ ലഭിച്ചത്. അത്യാദുനിക ആയുധങ്ങളുമായി ദേശീയ സുരക്ഷ സേനയിലെ 22 എൻഎസ്ജി കമാൻഡോകളാണ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നത്.

കമാൻഡോസിന് ഉത്തരവി ലഭിക്കുന്ന മുറക്ക് സുരക്ഷ പിൻവലിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ പിൻവലിക്കാനുള്ള തീരുമാനം. അതേസമയം അഖിലേഷ് യാദവിന് നൽകുന്ന സുരക്ഷ പൂർണ്ണമായും പിൻലിക്കുമോ അതോ ഭാഗീയമായാണോ പിൻവലിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

മൂന്ന് വിവിഐപികൾക്കാണ് ഉത്തർപ്രദേശിൽ എൻഎസ്ജി സുരക്ഷ ഒരുക്കുന്നത്. അഖിലേഷ് യാദവിന്റെ പിതാവും എസ്പി നേതാവുമായ മുലായം സിങ് യാദവിന് എൻഎസ്ജി ബ്ലാക്ക് കാറ്റ് നൽകുന്ന സുരക്ഷ തുടരും. ബിഎസ്പി നേതാവ് മായാവതി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മറ്റ് രണ്ട് വിഐപികൾ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആസാം മുഖ്യമന്ത്രി സർബനന്ദ സോനോവാൾ, മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഫറൂഖ് അബ്ദുള്ള തുടങ്ങി 12 രാഷ്ട്രീയ നേതാക്കൾക്ക് എൻഎസ്ജി സുരക്ഷ നൽകി വരുന്നുണ്ട് .

English summary
Union Ministry withdraw former Chief Minister Akhilesh Yadav's VIP security cover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X