കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബിജെപിയില്‍ ചേര്‍ന്നു; അംഗത്വം കൈമാറിയത് ജെപി നഡ്ഡ

Google Oneindia Malayalam News

ദില്ലി: വിദേസകാര്യ മന്ത്രി എസ് ജയശങ്കര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നഡ്ഡയില്‍ നിന്നാണ് ജയശങ്കര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പാര്‍ലമെന്‍റ് മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വി മുരളീധരന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ പങ്കെടുത്തു. രണ്ടാംമോദി സര്‍ക്കാറില്‍ ഇടംപിടിച്ച അപ്രതീക്ഷിത വ്യക്തിയായിരുന്നു മുന്‍ വിദേശകാര്യ സെക്രട്ടറിയായ എസ് ജയശങ്കര്‍.

<strong>മോദിയെ ശക്തനായ ലോക നേതാവെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്; കൊച്ചിന്‍ ഹെറാള്‍ഡും</strong>മോദിയെ ശക്തനായ ലോക നേതാവെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്; കൊച്ചിന്‍ ഹെറാള്‍ഡും

2015 ജനുവരിയിലാണ് വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ ജയശങ്കര്‍ 2018-ലാണ് എസ് ജയശങ്കർ വിരമിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച ഉദ്യോഗസ്ഥനാണ് എസ് ജയശങ്കർ. 1977 ല്‍ ഐഎഫ്എസ്സില്‍ എത്തിയ ജയശങ്കര്‍ ചൈനയുടെയും അമേരിക്കയുടെയും ഇന്ത്യൻ സ്ഥാനപതിയായിട്ടുണ്ട്. ചൈനീസ് അംബാസിഡറായിരുന്നപ്പോള്‍ ഡോക്ലാമില്‍ ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥ നിലനിന്ന സമയത്ത് പ്രശ്നപരിഹാരത്തിനായി നിര്‍ണ്ണായകയമായ ഇടപെടല്‍ ജയശങ്കര്‍ നടത്തിയിരുന്നു. സാംസ്കാരികമായും വ്യാവസായികമായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ജയശങ്കർ സജീവമായി പ്രവർത്തിച്ചു.

 jayashnkar

പിന്നീട് അമേരിക്കന്‍ അംബാസിഡറായി നിയമിതനായപ്പോള്‍ ഇന്ത്യ- യുഎസ് ബന്ധം ശക്തമാക്കുന്നതിലും ജയശങ്കര്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചു. ഇന്ത്യ-യുഎസ് സൈനികേതര ആണവ കരാർ യാഥാർഥ്യമാകുന്നതിൽ നിർണായ പങ്കുവഹിച്ചിട്ടുള്ള ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുമായി നടത്തിയ ഇടപാടുകളുടെയും മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും ബുദ്ധികേന്ദ്രം കൂടിയായിരുന്നു. ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ച ശേഷം ടാറ്റാ സൺസിന്‍റെ ഗ്ലോബൽ കോർപ്പറേറ്റ് അഫേഴ്സ് പ്രസിഡന്റ് ആയി സ്ഥാനമേറ്റ ജയശങ്കറിനെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

English summary
union minster s jaishankar joins bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X