കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി മുരളീധരന്‍ ഒരുകോടി രൂപയും ഒരു മാസത്തെ ശമ്പളവും കൈമാറി; അതിജീവിച്ചേ മതിയാകൂ

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിസന്ധി നേരിടുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി ഫണ്ടില്‍ നിന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒരു കോടി രൂപ കൈമാറി. കൂടാതെ ഒരു മാസത്തെ ശമ്പളവും അദ്ദേഹം നല്‍കി. ബിജെപി ദേശീയതലത്തില്‍ എംപിമാരുടെ ശമ്പളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വി മുരളീധരനും ഫണ്ട് കൈമാറിയത്. ഇന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറിയ കാര്യം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ അറിയിച്ചു. കുറിപ്പ് ഇങ്ങനെ...

V

നമ്മുടെ രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ്. ലോകമെങ്ങും പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ഇന്ത്യയിലും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചും വായ്പകള്‍ക്ക് മൊറട്ടോറിയം കൊണ്ടുവന്നും ഈ പ്രതിസന്ധിയെ മറികടക്കാനുള്ള കഠിന പരിശ്രമത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതടക്കം നിരവധി കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തു വരികയാണ്. ഇനിയും നിരവധി മേഖലകളില്‍ സഹായമെത്തേണ്ടതുണ്ട്. അതിന് നാം ഓരോരുത്തരുടെയും പിന്തുണ കൂടിയേ തീരൂ...

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി തല പ്രാദേശിക വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും,ഒരു മാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാന്‍ ഇന്ന് കൈമാറി. നമ്മുടെ രാജ്യം ഒരു പ്രതിസന്ധിയെ നേരിടുമ്പോള്‍, തങ്ങളാല്‍ ആവും വിധം സഹായമെത്തിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിസഹായരായ നമ്മുടെ സഹജീവികള്‍ക്കുള്ള ഒരു കരുതല്‍ ശേഖരമാണ്. സഹജീവികളോടുള്ള കരുതല്‍ പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കാനുള്ള നമ്മുടെ സമയമാണിത്.നമുക്ക് ഈ കൊവിഡ് പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചേ മതിയാകൂ... കരുത്തായി, കരുതലായി ഒപ്പമുണ്ടാകണം- ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ബിജെപിക്ക് നിലവില്‍ 386 പാര്‍ലമെന്റംഗങ്ങളാണുള്ളത്. 303 പേര്‍ ലോക്‌സഭയിലും 83 അംഗങ്ങള്‍ രാജ്യസഭയിലും. എംപിമാരുടെ പ്രാദേശിക വികസന പദ്ധതിയിലേക്ക് ഓരോ വര്‍ഷവും അഞ്ച് കോടിയാണ് അനുവദിക്കുക. ഈ പദ്ധതിയില്‍ നിന്നാണ് എംപിമാര്‍ ഒരു കോടി വീതം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുക. ചെറുപാര്‍ട്ടികളുടെ എംപിമാരും സമാനമായ രീതിയില്‍ ഫണ്ട് ഉപയോഗിക്കും. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി വി ബാലശൗരി ഒരു കോടി രൂപ അനുവദിക്കുമെന്ന പ്രഖ്യാപിച്ചു. കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ രണ്ട് എംപിമാരും ഒരു കോടി വീതം അനുവദിക്കും. എസ്പി നേതാവ് മുലായം സിങ് 25 ലക്ഷം സംഭാവന ചെയ്യും. അഖിലേഷ് യാദവ് ഒരു കോടി നല്‍കും. ലോക്ജനശക്തി നേതാവ് രാം വിലാസ് പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും ഒരു കോടി വീതം നല്‍കും. എഎപിയുടെ മൂന്ന് രാജ്യസഭാംഗങ്ങളും ഒരു കോടി വീതം ദില്ലി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കും.

English summary
Union minster V Muraleedharan Hand over One crore for coronavirus relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X