കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിയും ഭണ്ഡാരിയും തമ്മിലെന്ത്? മോദി സര്‍ക്കാരിനെതിരായ ആദ്യത്തെ അഴിമതി ആരോപണം?

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യത്തെ അഴിമതി ആരോപണമാണോ ഇത്. ആണെന്ന് സംശയിക്കുന്നവര്‍ ഒരുപാടുണ്ട്. കേന്ദ്രമന്ത്രി അശോക് ഗജപതി രാജുവിന്റെ സഹായിക്ക് വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലാണ് മോദി സര്‍ക്കാരിനെ വെട്ടിലാക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രിയാണ് തെലുങ്കുദേശം പാര്‍ട്ടി നേതാവായ അശോക് ഗജപതി രാജു.

അശോക് ഗജപതി രാജുവിന്റെ പ്രധാന സഹായിയായ അപ്പ റാവുവാണ് വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് എന്നാണ് അറിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇവര്‍ തമ്മില്‍ 350ലധികം തവണം ടെലിഫോണില്‍ ബന്ധപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭണ്ഡാരിയുടെ സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിലാണ് പോലീസിന് ഇത് സംബന്ധിച്ച രേഖകള്‍ ലഭിച്ചത്.

ashok-gajpati-raju

ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരി കുറഞ്ഞത് നാല് വട്ടമെങ്കിലും അശോക് ഗജപതി രാജുവിന്റെ ഓഫീസ് സന്ദര്‍ശിച്ചു എന്ന വെളിപ്പെടുത്തലാണ് ഇതില്‍ നിര്‍ണായകമാകുന്നത്. ആയുധ ഇടപാടുകാരന് മോദി സര്‍ക്കാരിലെ മന്ത്രിയുടെ ഓഫീസില്‍ എന്താണ് കാര്യമെന്നാണ് ചോദ്യം. അപ്പറാവുവും ഭണ്ഡാരിയും സുഹൃത്തുക്കളാണ് എന്നാണ് ബി ജെ പി വിവാദത്തോട് പ്രതികരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

English summary
Civil Aviation Minister's aide linked to Sanjay Bhandari?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X