യൂണിയന് പ്രചാരക് സംഘ് കമ്മിഷന്, ചെയര്മാന് നിയമനത്തില്‍ യുപിഎസിക്കെതിരെ രാഹുല്‍ ഗാന്ധി
ദില്ലി: യുപിഎസി ചെയര്‍മാനായി മനോജ് സോണിയെ നിയമിച്ച സംഭവത്തില്‍ കടുത്തവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നേരത്തെ ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ് സോണി എന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ യൂണിയന് പ്രചാരക് സംഘ് കമ്മീഷന് എന്ന് യുപിഎസിയെ വിശേഷിപ്പിക്കുകയും ചെയ്തു രാഹുല്‍. ഇന്ത്യയുടെ ഭരണഘടന തകര്‍പ്പെടുന്നു. ഒരു സമയം ഒരു സ്ഥാനം എന്ന നിലയിലാണ് തകര്‍ക്കപ്പെടുന്നതെന്നും രാഹുല്‍ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. അതേസമയം യുപിഎസി രാഷ്ട്രീയ ചായ്വുകളൊന്നും ഇല്ലാത്ത സ്ഥാപനമായിട്ടാണ് അറിയപ്പെടുന്നത്. അതിലേക്ക് ബിജെപി-ആര്‍എസ്എസ് ബന്ധമുള്ള ഒരാള്‍ വരുന്നതാണ് വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

മുംബൈ സ്വദേശിയായ അക്കാദമീഷ്യനാണ് സോണി. ഗുജറാത്തിലെ വഡോദരയിലുള്ള മഹാരാജ സയ്യാജി റാവു യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്സറുമായിരുന്നു അദ്ദേഹം. ഗുജറാത്തിലെ സ്വാമി നാരായണ്‍ മഠവുമായി പുതിയ യുപിഎസി ചെയര്മാന് ബന്ധമുണ്ട്. നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രസംഗം എഴുതി നല്‍കിയിരുന്നത് മനോജ് സോണിയായിരുന്നു. മോദിയുമായി അത്രയ്ക്ക് അടുപ്പം സോണിക്കുണ്ടായിരുന്നു. ഛോട്ടെ മോദി എന്ന പേരും ഇതോടൊപ്പം അദ്ദേഹത്തിന് ലഭിച്ചിരുന്നു. വഡോദരയിലെ എംഎസ് യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലറായിരുന്നു സോണി. രാജ്യത്ത് ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായും അദ്ദേഹം മാറിയിരുന്നു.
യൂണിവേഴ്സിറ്റി ആ കാലയളവില്‍ എടുത്ത പല തീരുമാനങ്ങളിലും ആര്‍എസ്എസിന്റെയും ബിജെപിയുടെയും സ്വാധീനമുണ്ടായിരുന്നു. 2002 ഗുജറാത്ത് കലാപത്തിന്റെ ചരിത്രം വളച്ചൊടിച്ച് അവതരിപ്പിച്ചെന്ന ആരോപണവും അദ്ദേഹം നേരിടുന്നുണ്ട്. കുട്ടിക്കാലം മുതല്‍ സ്വാമിനാഥന് മഠത്തിന്റെ പ്രവര്‍ത്തകനാണ് അദ്ദേഹം. വളരെ സാധാരണ കുടുംബത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ വരവ്. ചന്ദനതിരികള്‍ വിറ്റായിരുന്നു അദ്ദേഹം ജീവിത ചെലവുകള്‍ കണ്ടെത്തിയത്. അവിടെ നിന്നാണ് ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് അദ്ദേഹമെത്തിയത്. പൊളിറ്റിക്കല്‍ സയന്‍സും അതില്‍ അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ചുമാണ് അദ്ദേഹം പഠിച്ചത്.
രാജ രത്ന പിടി പട്ടേല്‍ കോളേജില്‍ അദ്ദേഹം ആര്‍ട്സിന് പഠിക്കുകയും ചെയ്തു. ഇന്ത്യ-യുഎസ് ബന്ധത്തില്‍ അടക്കം അദ്ദേഹത്തിന് പിഎച്ച്്ഡിയുമുണ്ട്. മുമ്പ് യുപിഎസി ചെയര്മാന് സ്ഥാനത്തേക്ക് പ്രമുഖ അക്കാദമിക്കുകളെയാണ് നിയമിച്ചിരുന്നത്. ഐഎഎസ് മേഖലയില്‍ നിന്ന് മികച്ച പ്രാവീണ്യമുള്ളവരായിരുന്നു ഇവര്‍. അതേസമയം സോണിയുടെ നിയമനത്തോടെ യുപിഎസിയുടെ എല്ലാ തീരുമാനങ്ങള്‍ക്കും രാഷ്ട്രീയ മാനവും കൈവരുമെന്നാണ് കരുതുന്നത്. പല തീരുമാനങ്ങളും വിവാദമാകാനും സാധ്യതയുണ്ട്. രാജ്യത്തെ ഐഎഎസ് മേഖലയെയും ഐപിഎസ് മേഖലയെയും പിടിക്കാന്‍ തീവ്ര വലത് കകക്ഷികളുടെ തീവ്രമായ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം











Click it and Unblock the Notifications