പത്താന്‍കോട്ട് ആക്രമണത്തിനു പിന്നില്‍ ജയ്ഷെ മുഹമ്മദല്ല, പിന്നെയാര്?പുതിയ വെളിപ്പെടുത്തല്‍
പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തില്‍ ആക്രമണം നടത്തിയത് ജയ്ഷെ മുഹമ്മദല്ലെന്ന് വെളിപ്പെടുത്തല്‍. ആക്രമണം നടത്തിയ ആറാമത്തെ ഭീകരനെയും സൈന്യം വധിച്ചതിനു പിന്നാലെയാണ് ആക്രമണത്തിന്റെ ഉത്തരവാദി രംഗത്തെത്തിയത്. ആക്രമണം നടത്തിയതിനു പിന്നില്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലാണെന്നാണ് റിപ്പോര്‍ട്ട്.
യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ ഹൈവേ സ്ക്വാഡ് ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് രംഗത്തെത്തുകയായിരുന്നു. കാശ്മീരിലെ ഭീകര സംഘടനകളുടെ പൊതു വേദിയാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍. എന്നാല്‍, യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ അവകാശവാദം കേന്ദ്രസര്‍ക്കാര്‍ തള്ളി.

ആക്രമണത്തിനു പിന്നില്‍ ജയ്ഷെ മുഹമ്മദ് ആണെന്ന് കേന്ദ്രസര്‍ക്കാര്‍ തറപ്പിച്ചു പറയുന്നു. പാകിസ്താന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശക്തികളാണ് ജയ്ഷെ മുഹമ്മദ്. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലും ജയ്ഷെ മുഹമ്മദായിരുന്നു. ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ പങ്കിനെക്കുറിച്ച് പാകിസ്താന് വ്യക്തമാക്കണമെന്ന് പറഞ്ഞിരുന്നു.
ജയ്ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കാനും ആക്രമണത്തിന് പിന്നിലെ ശക്തികളെ അറസ്റ്റ് ചെയ്യാനും പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ എത്തിയിരിക്കുന്നത്.
ഹിസ്ബുല്‍ മുജാഹിദീന്റെ തലവന്‍ സയ്യിദ് സലാഹുദ്ദിനാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സിനു നേതൃത്വം നല്‍കുന്നത്. പാകിസ്താന്റെ പിന്തുണയോടെയാണ് ഈ സംഘടനയും പ്രവര്‍ത്തിക്കുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications