കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട്ട് ആക്രമണത്തിനു പിന്നില്‍ ജയ്‌ഷെ മുഹമ്മദല്ല, പിന്നെയാര്?പുതിയ വെളിപ്പെടുത്തല്‍

  • By Sruthi K M
Google Oneindia Malayalam News

പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തില്‍ ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദല്ലെന്ന് വെളിപ്പെടുത്തല്‍. ആക്രമണം നടത്തിയ ആറാമത്തെ ഭീകരനെയും സൈന്യം വധിച്ചതിനു പിന്നാലെയാണ് ആക്രമണത്തിന്റെ ഉത്തരവാദി രംഗത്തെത്തിയത്. ആക്രമണം നടത്തിയതിനു പിന്നില്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലാണെന്നാണ് റിപ്പോര്‍ട്ട്.

യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ ഹൈവേ സ്‌ക്വാഡ് ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് രംഗത്തെത്തുകയായിരുന്നു. കാശ്മീരിലെ ഭീകര സംഘടനകളുടെ പൊതു വേദിയാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍. എന്നാല്‍, യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ അവകാശവാദം കേന്ദ്രസര്‍ക്കാര്‍ തള്ളി.

pathankot-attack

ആക്രമണത്തിനു പിന്നില്‍ ജയ്‌ഷെ മുഹമ്മദ് ആണെന്ന് കേന്ദ്രസര്‍ക്കാര്‍ തറപ്പിച്ചു പറയുന്നു. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശക്തികളാണ് ജയ്‌ഷെ മുഹമ്മദ്. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലും ജയ്‌ഷെ മുഹമ്മദായിരുന്നു. ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്കിനെക്കുറിച്ച് പാകിസ്താന്‍ വ്യക്തമാക്കണമെന്ന് പറഞ്ഞിരുന്നു.

ജയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കാനും ആക്രമണത്തിന് പിന്നിലെ ശക്തികളെ അറസ്റ്റ് ചെയ്യാനും പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ എത്തിയിരിക്കുന്നത്.

ഹിസ്ബുല്‍ മുജാഹിദീന്റെ തലവന്‍ സയ്യിദ് സലാഹുദ്ദിനാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സിനു നേതൃത്വം നല്‍കുന്നത്. പാകിസ്താന്റെ പിന്തുണയോടെയാണ് ഈ സംഘടനയും പ്രവര്‍ത്തിക്കുന്നത്.

English summary
Pakistan-occupied Kashmir based militant body United Jihad Council claimed responsibility for the Pathankot Airbase attack, which has left seven security personnel and five militants dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X