കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പ്രതിരോധത്തിന് ഇന്ത്യയ്ക്ക് അമേരിക്കന്‍ സഹായം; 100 വെന്റിലേറ്റര്‍ കൂടി

Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വീണ്ടും അമേരിക്കന്‍ സഹായം. 100 വെന്റിലേറ്ററുകള്‍ കൂടി ഇന്ത്യയ്ക്ക് അമേരിക്ക കൈമാറി. കേന്ദ്രസര്‍ക്കാര്‍, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി എന്നിവയുമായി സഹകരിച്ച് യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (യുസൈഡ്) നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് വെന്റിലേറ്ററുകള്‍ കൈമാറിയത്.

Recommended Video

cmsvideo
Its Fake; Putin’s Daughter Did Not Die After Taking COVID Vaccine | Oneindia Malayalam
p

ഇന്ത്യയെ കൊറോണ പ്രതിരോധ രംഗത്ത് സഹായിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വെന്റിലേറ്ററുകള്‍ കൈമാറുന്നതെന്ന് അമേരിക്കന്‍ അംബാസഡര്‍ കെന്നീത് ഐ ജസ്റ്റര്‍ വിശദീകരിച്ചു. അമേരിക്കയില്‍ നിര്‍മിച്ചവയാണ് ഈ വെന്റിലേറ്ററുകള്‍. ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏറെ സഹായകമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ അനുബന്ധ ഉപകരണങ്ങളും അമേരിക്ക കൈമാറും.

നേരത്തെ 100 വെന്റിലേറ്ററുകള്‍ ഇന്ത്യയ്ക്ക് അമേരിക്ക കൈമാറിയിരുന്നു. കഴിഞ്ഞ ജണ്‍ 14നായിരുന്നു ഇത്. എയിംസിന്റെ എട്ട് കേന്ദ്രങ്ങളിലായി ഇവര്‍ വിതരണം ചെയ്തു. പുതിയ 100 വെന്റിലേറ്ററുകളും സമാനമായ രീതിയില്‍ വിതരണം ചെയ്യുമെന്നാണ് കരുതുന്നത്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനവും യുസൈഡ് നല്‍കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറമെ മറ്റു സൗഹൃദ രാജ്യങ്ങളെയും അമേരിക്ക ഇത്തരത്തില്‍ സഹായിക്കുന്നുണ്ട്.

പാകിസ്താന്‍ ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ലപാകിസ്താന്‍ ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ല

English summary
United States Provides Second Shipment of 100 Ventilators to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X