Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ സ്വപ്‌നങ്ങള്‍ വിട്ടുപിടിക്കാറായോ? ഇന്ത്യക്കാര്‍ക്കു ലഭിക്കുന്നത് ഏഴിന്റെ പണികള്‍: പുതിയ നിയമം

സ്വര്‍ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ... പഴയൊരു മലയാള സിനിമയില്‍ അമേരിക്കയില്‍ എത്തുന്ന കഥാപാത്രങ്ങള്‍ ആ രാജ്യത്തിന്റെ സമ്പത്തും സൗകര്യങ്ങളും കണ്ട് അമ്പരന്നു പാടുന്ന പാട്ടാണിത്. എക്കാലവും ഇന്ത്യക്കാരുടെ സ്വപ്നഭൂമിയായിരുന്നു അമേരിക്ക. എന്നാല്‍ ആ സ്വപ്നങ്ങള്‍ എല്ലാം വിട്ടുപിടിക്കേണ്ട സമയമായി എന്നാണ് പുതിയ നിയന്ത്രണങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് രണ്ടാം വട്ടം അധികാരത്തില്‍ എത്തിയത് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിനെതിരെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ഇത് യുഎസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവെച്ചിട്ടുള്ള ഇന്ത്യക്കാര്‍ക്കും തിരിച്ചടിയായി. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം ഗണ്യമായി കുറയ്ക്കുന്നതാണ് പുതിയ നിയമങ്ങള്‍.

us visa

ഇപ്പോള്‍ യുഎസിലേക്കുള്ള നോണ്‍ ഇമിഗ്രന്റ് വിസകള്‍ക്ക് അപേക്ഷിച്ചിരിക്കുന്നവര്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്. ടൂറിസം, ചികിത്സ, ബിസിനസ്, താല്‍ക്കാലിക ജോലി, വിദ്യാഭ്യാസം പോലെയുള്ള താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക് യുഎസില്‍ പോകുന്നവര്‍ക്ക് നല്‍കുന്ന വിസയാണ് നോണ്‍ ഇമിഗ്രന്റ് വിസ (എന്‍ഐവി).

എന്‍ഐവി അപേക്ഷകര്‍ ഇനി സ്വന്തം പൗരത്വമുള്ള രാജ്യത്തോ അല്ലെങ്കില്‍ നിയമപരമായി താമസിക്കുന്ന രാജ്യത്തോ മാത്രമേ അഭിമുഖത്തിന് അപ്പോയിന്റ്‌മെന്റുകള്‍ എടുക്കാന്‍ സാധിക്കു. പുതിയ നിബന്ധനകള്‍ വൈകാതെ പ്രാബല്യത്തില്‍ വരും. അതായത് നോണ്‍ ഇമിഗ്രന്റ് വിസയ്ക്കായി ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലെ യുഎസ് എംബസികളില്‍ അഭിമുഖത്തിന് അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ സാധിക്കില്ല.

വിസ ലഭിക്കാനുള്ള എളുപ്പത്തിനായി മറ്റു രാജ്യങ്ങളിലെ യുഎസ് എംബസികളെ ആശ്രയിക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് ഈ നീക്കാം. പലപ്പോഴും ഇന്ത്യയിലെ യുഎസ് എംബസികളില്‍ അഭിമുഖത്തിനായി കൂടുതല്‍ കാത്തിരിപ്പ് സമയം വേണ്ടി വരുമ്പോഴാണ് ഇന്ത്യക്കാര്‍ ഇത്തരം മാര്‍ഗം സ്വീകരിക്കുന്നത്.

പുതിയ നിയമം ഇന്ത്യക്കാരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. നീണ്ട കാത്തിരിപ്പ് സമയം ഒഴിവാക്കാന്‍ സമീപ വര്‍ഷങ്ങളില്‍ സിംഗപ്പൂര്‍, തായ്ലന്‍ഡ്, ജര്‍മ്മനി എന്നിവിടങ്ങളിലെ യുഎസ് എംബസികളില്‍ അപേക്ഷ സമര്‍പ്പിച്ച ഇന്ത്യക്കാര്‍ ഇനി എന്ത് ചെയ്യുമെന്ന് ആശങ്കയിലാണ്.

സെപ്റ്റംബര്‍ ആറിന് പ്രഖ്യാപിച്ച പുതിയ നയത്തില്‍, താമസിക്കുന്ന രാജ്യത്തിന് പുറത്ത് അപേക്ഷിച്ച വ്യക്തികള്‍ക്ക് കൂടുതല്‍ സമയം അപ്പോയിന്റ്‌മെന്റിനായി കാത്തിരിക്കേണ്ടി വരുമെന്നും അപേക്ഷാ ഫീസ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി.

പുതിയ നിയന്ത്രണത്തിലൂടെ വിസ അപേക്ഷകര്‍ ഇപ്പോള്‍ തന്നെ നേരിടുന്ന കാലതാമസം വീണ്ടും വര്‍ധിപ്പിക്കും. പുതിയ നിയമം അനുസരിച്ച് അപേക്ഷകരില്‍ ഭൂരിഭാഗവും ഇപ്പോള്‍
സ്വന്തം രാജ്യത്തെ യു.എസ്. എംബസികളില്‍ ഹാജരാകേണ്ടി വരും. 79 വയസിന് മുകളിലുള്ള വ്യക്തികള്‍ക്കും 14 വയസിന് താഴെയുള്ള കുട്ടികള്‍ക്കും പോലുമുള്ള വിസകളില്‍ ഈ പുതിയ നിയമം ബാധകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+