കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ട് ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ ഗവര്‍ണ്ണര്‍ രാജിവെച്ച് വീട്ടില്‍ പോകണമെന്ന് ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലും പരീക്ഷ ക്രമക്കേടിലും ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ പരീക്ഷാ ക്രമക്കേടുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണര്‍ പാറക്കല്ല് പോലെ ഇരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നാണ് ബിജെപി വക്താവായ ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

<strong> ആരാണ് രാഷ്ട്രീയത്തിലെ കുതിരകള്‍? എന്താണ് ഈ കുതിരക്കച്ചവടം; പ്രയോഗത്തിന് പിന്നിലെ കഥയറിയാം</strong> ആരാണ് രാഷ്ട്രീയത്തിലെ കുതിരകള്‍? എന്താണ് ഈ കുതിരക്കച്ചവടം; പ്രയോഗത്തിന് പിന്നിലെ കഥയറിയാം

ഗവര്‍ണര്‍ ആക്ട് ചെയ്യണം. അതിന് കഴിയുന്നില്ലെങ്കിൽ രാജി വച്ച് വീട്ടിൽ പോകാൻ തയ്യാറാകണമെന്നും നോക്കുകുത്തിയായി ഗവർണര്‍ പദവിയിൽ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണെന്നും ബി ഗോപാലകൃഷ്ണൻ വിമര്‍ശിച്ചു.

ബി ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഗവർണ്ണർ ആക്ട് ചെയ്യണം അല്ലങ്കിൽ രാജിവെച്ച് വീട്ടിൽ പോണം. നോക്കുകുത്തിയായി ഗവർണ്ണർ പദവിയിൽ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണ്. യൂണിവേർസിറ്റി കോളജ് സംഭവവും അതിനെ തുടർന്നുള്ള പരിഷ. പി.എസ് സി തട്ടിപ്പുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവർണ്ണർ പാറക്കല്ലാകുന്നത് കുറ്റകരമായ അനാസ്ഥയാണ്.

sadasivam

യൂണിവേർസിറ്റി കോളേജിൽ നിന്നും മുൻപ് പഠിച്ചിറങ്ങിയ എസ്എഫ്ഐ നേതാക്കൾ പിഎസ് സി വഴി നേടിയ റാങ്കിനെപ്പറ്റിയും പരിശോധിക്കപ്പെടേണ്ടതാണ്. സിൻഡിക്കേറ്റ് അന്യേഷിച്ചാൽ കള്ളൻ കളവ് കേസ്സ് അന്വേഷിക്കുന്നത് പോലെയാകും. കേരളത്തിന്പുറത്ത് നിന്ന് ഏജൻസി അന്വേഷിക്കണം പിണറായി സർക്കാർ കുറ്റവാളികളുടെ സർക്കാരാണ്. ഇവിടെയാണ് ഗവർണ്ണർ അന്വേഷികേണ്ടത്. അല്ലാതെ ശിലയായി കഴിയരുത്.

English summary
university college clash; b gopalakrishnan against governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X