Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരിക്കലെങ്കിലും ബിജെപിക്കെതിരെ സംസാരിക്കാന്‍ എഴുന്നേറ്റിട്ടുണ്ടോ; ആന്‍റണിയെ കടന്നാക്രമിച്ച് രാജീവ്

കൊച്ചി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടത്തിയ വിദ്യാര്‍ത്ഥി സംഘടന എസ് എഫ് ഐ ആണെന്ന ആരോപണമുന്നിയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് പി രാജീവ്. ഒരിക്കലെങ്കിലും ബി.ജെ.പിക്കെതിരെ സംസാരിക്കാന്‍ ആന്റണി രാജ്യസഭയില്‍ എഴുന്നേറ്റിട്ടുണ്ടോയെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജീവ് ചോദിക്കുന്നത്. ആന്റണിയുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഇന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടത്തിയ വിദ്യാര്‍ത്ഥി സംഘടന എസ് എഫ് ഐ ആണെന്ന് എകെ ആന്‍റണി ആരോപിച്ചത്. ഗോവയിലേയും കര്‍ണ്ണാടകയിലേയും ബി.ജെ.പിയുടെ അട്ടിമറിക്കെതിരെ ഒരക്ഷരം ശബ്ദിക്കാത്തയാളാണ് ദില്ലിയില്‍ മാധ്യമങ്ങളെ കണ്ട് എസ് എഫ് ഐക്കെതിരെ ശക്തമായ പ്രതികരിച്ചതെന്നാണ് പി രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എസ് എഫ് ഐക്കെതിരെ

എസ് എഫ് ഐക്കെതിരെ

ശ്രീ എ കെ ആന്റണി കോൺഗ്രസ്സിന്റെ രാജ്യത്തെ സമുന്നതനായ നേതാവാണ്. ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട് എസ് എഫ് ഐക്കെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. അതിനുള്ള അവകാശവും സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്. കെ എസ് യു വിന്റെ സ്ഥാപക നേതാവെന്ന നിലയിൽ പ്രത്യേകിച്ചും . 'വിമോചന' സമരത്തിലൂടെ വിദ്യാർത്ഥി രാഷട്രീയത്തെ അക്രമാസക്തമാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നുവല്ലോ.

ഏതെങ്കിലും പ്രശ്നത്തിൽ പത്ര സമ്മേളനം നടത്തിയിട്ടുണ്ടോ?

ഏതെങ്കിലും പ്രശ്നത്തിൽ പത്ര സമ്മേളനം നടത്തിയിട്ടുണ്ടോ?

അദ്ദേഹം പത്രസമ്മേളനത്തിൽ നടത്തിയ അടിസ്ഥാന രഹിതമായ പരാമർശങ്ങൾക്ക് നിരവധി മറുപടികൾ വന്നു കഴിഞ്ഞിട്ടുണ്ട്. എന്നാൽ നമ്മളെ അസ്വസ്ഥമാക്കേണ്ടത് മറ്റാന്നാണ്. കോൺഗ്രസ്സിന്റെ ഈ അഖിലേന്ത്യാ നേതാവ് രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നത്തിൽ പത്ര സമ്മേളനം നടത്തിയിട്ടുണ്ടോ? ഗോവയിലേയും കർണ്ണാടകയിലേയും ബി ജെ പിയുടെ അട്ടിമറിക്കെതിരെ ഒരക്ഷരം ശബ്ദിച്ചിട്ടുണ്ടോ ? പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാൻ പത്ര സമ്മേളനം വിളിച്ചിട്ടുണ്ടോ?

ബി ജെ പി ക്കെതിരെ

ബി ജെ പി ക്കെതിരെ

ശ്രീ ഏ കെ ആന്റണി രാജ്യസഭയിൽ ഒന്നാം നിരയിൽ ഇരിക്കുന്ന സീനിയർ അംഗമാണ്. അദ്ദേഹം എഴുന്നേറ്റ് നിന്നാൽ സഭാ നാഥൻ സംസാരിക്കാൻ അവസരം നൽകും. എല്ലാ ആദരവോടെയും ചോദിക്കട്ടെ, ഒരിക്കലെങ്കിലും ബി ജെ പി ക്കെതിരെ സംസരിക്കാൻ എഴുന്നേറ്റിട്ടുണ്ടോ? പി ആർ.എസ് ഡാറ്റ പ്രകാരം ശ്രീ ഏ കെ ആന്റണി ആകെ പങ്കെടുത്തത് 11 ഡിബേറ്റുകളിൽ മാത്രമാണ്. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി 125 ഡിബേറ്റുകളാണ്.

പൂജ്യം ചോദ്യം

പൂജ്യം ചോദ്യം

പ്രതിരോധ മന്ത്രാലയത്തെ ചോദ്യങ്ങളാൽ തുറന്നു കാണിക്കാൻ കഴിയേണ്ട വ്യക്തിയാണ് ശ്രീ ആന്റണി. അദ്ദേഹം പാർലമെന്റിൽ എത്ര ചോദ്യമുന്നയിച്ചു ? പൂജ്യം . ഒരു ചോദ്യം പോലും ചോദിക്കാൻ സമയം കിട്ടിയില്ല. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി 690 ചോദ്യങ്ങളാണ്: സഭയിൽ ഏറ്റവുമധികം ഹാജരുള്ള കേരള എംപിമാരിൽ ഒരാളാണ് ശ്രീ ആന്റണി.

കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം

കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം

പ്രതിപക്ഷ നിരയെ നയിച്ച് മോദി സർക്കാരിനെ തുറന്നു കാണിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്ന വ്യക്തിത്വം കുറ്റകരമായ മൗനത്തിലൂടെ തെരഞ്ഞെടുത്തയച്ച പാർടിയോടും സംസ്ഥാനത്തോടും അനീതി കാണിക്കുന്നു.എന്നാൽ, ഈ മൗനം എസ് എഫ് ഐ ക്കെതിരായ പ്രചരണത്തിനില്ല. കെ എസ് യു വിൽ നിന്നും വളർന്നില്ല എന്നതല്ല പ്രശ്നം - കോൺഗ്രസ്സിന്റെ തല മുതിർന്ന അഖിലേന്ത്യാ നേതാവിന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഇന്നും കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ്.

ഫേസ്ബുക്ക് പോസ്റ്റ്

പി രാജീവ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+