എസ്എഫ്ഐ വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകമെന്ന് എഐഎസ്എഫ്; കൊടിമരം സ്ഥാപിക്കാന്‍ കനയ്യയെ കൊണ്ടുവന്നേക്കും
കൊല്ലം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എസ് എഫ് ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ്. വര്‍ഗീയ സംഘടനകളേക്കാള്‍ ഭീകരമായ രീതിയിലാണ് സംസ്ഥാനത്തെ കലാലയങ്ങളില്‍ എസ് എഫ് ഐ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതെന്നാണ് എഐഎസ് എഫിന്റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. കൊല്ലം ജില്ലയിലേയും സംസ്ഥാനത്തേയും പലക്യാംപസുകളിലും എഐഎസ്എഫിനെ മുഖ്യശത്രുവായിട്ടാണ് എസ്എഫ്ആ കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ക്യംപസുകളില്‍ അരാഷ്ട്രീയ പ്രവര്‍ത്തനമാണ് എസ്എഫ്ഐ നടത്തുന്നത്. വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് വേരുറപ്പിക്കാന്‍ വഴിയൊരുക്കുന്ന രീതിയിലാണ് എസ് എഫ് ഐ പ്രവര്‍ത്തനം നടത്തുന്നത്. എഐഎസ്എഫ് ഭരണത്തിലെത്തുമന്ന് മുന്‍കൂട്ടി മനലസ്സിലാക്കിയാണ് കുണ്ടറ ഐഎച്ആര്ഡിയിലെ യൂണിയന് തിരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചത്. വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ കോളേജുകളില്‍ പ്രവര്‍ത്തിച്ചാലും യൂണിയന് ഭരണം പിടിച്ചാലും എഐഎസ്എഫ് പ്രവര്‍ത്തിക്കരുതെന്നാണ് എസ് എഫ് ഐയുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

യുൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ഉന്നവിദ്യഭ്യാസ മന്ത്രി കെടി ജലീലിനെതിരേയും എഐഎസ്എഫ് രൂക്ഷമായി വിമര്‍ശിച്ചു. കെടി ജലീല്‍ അവസരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കുത്തഴിഞ്ഞ രീതിയിലുള്ള സംഭവവികാസങ്ങള്‍ നടന്നുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യൂണിവേഴ്സിറ്റി കോളേജില്‍ എഐഎസ്എഫ് പ്രവര്‍ത്തനം ശക്തമാക്കുന്ന സൂചനയും നേതാക്കള്‍ നല്കുന്നു. തിങ്കളാഴ്ച്ച കോളേജ് തുറക്കുന്നതോടെ എഐഎസ്എഫിന്റെ യൂണിറ്റ് ഇടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. കനയ്യകുമാറിനെ എത്തിച്ച് ക്യാംപസില്‍ കൊടിമരം സ്ഥാപിക്കാനും എഐഎസ്എഫ് നേതൃത്വം നീക്കം നടത്തുന്നുണ്ട്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications