കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്ഐ വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകമെന്ന് എഐഎസ്എഫ്; കൊടിമരം സ്ഥാപിക്കാന്‍ കനയ്യയെ കൊണ്ടുവന്നേക്കും

Google Oneindia Malayalam News

കൊല്ലം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എസ് എഫ് ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ്. വര്‍ഗീയ സംഘടനകളേക്കാള്‍ ഭീകരമായ രീതിയിലാണ് സംസ്ഥാനത്തെ കലാലയങ്ങളില്‍ എസ് എഫ് ഐ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതെന്നാണ് എഐഎസ് എഫിന്‍റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. കൊല്ലം ജില്ലയിലേയും സംസ്ഥാനത്തേയും പലക്യാംപസുകളിലും എഐഎസ്എഫിനെ മുഖ്യശത്രുവായിട്ടാണ് എസ്എഫ്ആ കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

<strong> കാക്കി ഊരിയാല്‍ പോലീസുകാരനെ കൈകാര്യം ചെയ്യാന്‍ കെ എസ് യുവിന് സാധിക്കും: ഭീഷണിയുമായി സുധാകരന്‍</strong> കാക്കി ഊരിയാല്‍ പോലീസുകാരനെ കൈകാര്യം ചെയ്യാന്‍ കെ എസ് യുവിന് സാധിക്കും: ഭീഷണിയുമായി സുധാകരന്‍

ക്യംപസുകളില്‍ അരാഷ്ട്രീയ പ്രവര്‍ത്തനമാണ് എസ്എഫ്ഐ നടത്തുന്നത്. വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് വേരുറപ്പിക്കാന്‍ വഴിയൊരുക്കുന്ന രീതിയിലാണ് എസ് എഫ് ഐ പ്രവര്‍ത്തനം നടത്തുന്നത്. എഐഎസ്എഫ് ഭരണത്തിലെത്തുമന്ന് മുന്‍കൂട്ടി മനലസ്സിലാക്കിയാണ് കുണ്ടറ ഐഎച്ആര്‍ഡിയിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചത്. വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ കോളേജുകളില്‍ പ്രവര്‍ത്തിച്ചാലും യൂണിയന്‍ ഭരണം പിടിച്ചാലും എഐഎസ്എഫ് പ്രവര്‍ത്തിക്കരുതെന്നാണ് എസ് എഫ് ഐയുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

aisf

യുൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ഉന്നവിദ്യഭ്യാസ മന്ത്രി കെടി ജലീലിനെതിരേയും എഐഎസ്എഫ് രൂക്ഷമായി വിമര്‍ശിച്ചു. കെടി ജലീല്‍ അവസരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കുത്തഴിഞ്ഞ രീതിയിലുള്ള സംഭവവികാസങ്ങള്‍ നടന്നുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

<strong> ' ഉടന്‍ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ സമരം ആരംഭിക്കണം'; അവസാന നിമിഷത്തിലെ ഷീലാ ദീക്ഷിതിന്‍റെ ആഹ്വാനം</strong> ' ഉടന്‍ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ സമരം ആരംഭിക്കണം'; അവസാന നിമിഷത്തിലെ ഷീലാ ദീക്ഷിതിന്‍റെ ആഹ്വാനം

യൂണിവേഴ്സിറ്റി കോളേജില്‍ എഐഎസ്എഫ് പ്രവര്‍ത്തനം ശക്തമാക്കുന്ന സൂചനയും നേതാക്കള്‍ നല്‍കുന്നു. തിങ്കളാഴ്ച്ച കോളേജ് തുറക്കുന്നതോടെ എഐഎസ്എഫിന്‍റെ യൂണിറ്റ് ഇടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. കനയ്യകുമാറിനെ എത്തിച്ച് ക്യാംപസില്‍ കൊടിമരം സ്ഥാപിക്കാനും എഐഎസ്എഫ് നേതൃത്വം നീക്കം നടത്തുന്നുണ്ട്.

English summary
University College issue: aisf against sfi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X