കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാക്കി ഊരിയാല്‍ പോലീസുകാരനെ കൈകാര്യം ചെയ്യാന്‍ കെ എസ് യുവിന് സാധിക്കും: ഭീഷണിയുമായി സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കെ എസ് യു നടത്തുന്ന സമര പരിപാടികളെ അടിച്ചൊതുക്കാനാണ് പോലീസ് ശ്രമമെങ്കില്‍ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി കെ സുധാകരന്‍ എംപി. യൂണിവേഴ്സിറ്റി കോളേജിനകത്ത് നടന്ന സംഘര്‍ഷത്തിലും പരീക്ഷാ ക്രമക്കേടിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു നടത്തുന്ന സമരത്തെ അടിച്ചൊതുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് കെ എസ് യു സമരപന്തലില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong> ജോസിനെ പൂട്ടാന്‍ ജോസഫിന്‍റെ പുതിയ തന്ത്രം; കോട്ടയത്ത് പുതിയ ജില്ലാ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തേക്കും</strong> ജോസിനെ പൂട്ടാന്‍ ജോസഫിന്‍റെ പുതിയ തന്ത്രം; കോട്ടയത്ത് പുതിയ ജില്ലാ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തേക്കും

കെ എസ് യു പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച് അടിക്കുകയാണ് ചില പോലീസുകാര്‍. ഭരണം മാറിവരുമെന്ന് കാര്യം ഇക്കൂട്ടര്‍ ഓര്‍ക്കണം. ഭരണം മാറി വരുമെന്ന കാര്യ ഓര്‍ക്കണം. ഭരണം മാറിയാലും ഇല്ലെങ്കിലും കെ എസ് യു പ്രവര്‍ത്തകരെ തൊട്ടാല്‍ അതിന്‍റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും. കാക്കി ഇട്ടാലാണ് നിങ്ങള്‍ പോലീസാകുന്നത്. കാക്കി ഊരിയാല്‍ വെറും സാധാരണക്കാരാണെന്ന കാര്യം ഓര്‍ക്കണം. എവിടെ വച്ചും കൈകാര്യം ചെയ്യാൻ കെ എസ് യുവിന് സാധിക്കുമെന്നും കെ സുധാകരൻ ഭീഷണി മുഴക്കി.

sudhakara

മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് അക്രമിക്കാൻ പൊലീസ് തയാറാകരുതെന്ന്. സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങി സംസ്ഥാനം ഒട്ടാകെ വ്യാപിച്ച കെ എസ് യുവിന്‍റെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കും. സെക്രട്ടേറിയറ്റിൽ കടന്ന് കയറിയും വി.സിയെ തടഞ്ഞു മുഖ്യമന്ത്രിയുടെ വസതി ഉപരോധിച്ചും സമരം നടത്തിയവരെ രാഷ്ട്രീയ പ്രേരിതമായി പൊലീസ് കൈകാര്യം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. കെഎസ് യു സമരത്തെ പരിഹസിച്ച എൽഡിഎഫ് കൺവീനര്‍ വിജയരാഘവന്‍റെ വായടപ്പിക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

<strong> പ്രചരണം തെറ്റ്; രമ്യ ഹരിദാസിന് ബാങ്ക് വായ്പ ലഭിക്കില്ല; കാരണം വ്യക്തമാക്കി അനില്‍ അക്കരെ</strong> പ്രചരണം തെറ്റ്; രമ്യ ഹരിദാസിന് ബാങ്ക് വായ്പ ലഭിക്കില്ല; കാരണം വ്യക്തമാക്കി അനില്‍ അക്കരെ

English summary
University College issue: k sudhakaran against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X