കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വിദ്യാര്‍ത്ഥി നേതാക്കളാണ് മയക്കു മരുന്ന്-ക്വട്ടേഷന്‍ മാഫിയകളെ നിയന്ത്രിക്കുന്നത്: മുല്ലപ്പള്ളി

Google Oneindia Malayalam News

കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേ സംഘര്‍ഷത്തിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ വന്നതില്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്എഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ സമാന്തര പിഎസ്‍സി ഓഫീസുകളായി പ്രവര്‍‌ത്തിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് പ്രവര്‍ത്തിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.

<strong> മുസ്ലിങ്ങള്‍ക്ക് 50 ഭാര്യമാരും 1050 കുട്ടികളും ഉണ്ട്; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ</strong> മുസ്ലിങ്ങള്‍ക്ക് 50 ഭാര്യമാരും 1050 കുട്ടികളും ഉണ്ട്; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

രാജ്യത്തിനാകെ മാതൃതയാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതാണ് കേരളത്തിന്‍റെ പബ്ലിക് സര്‍വീസ് കമ്മീഷന്‍. അത്തരത്തിലുള്ള പി എസ് സിയെ നേക്കുകുത്തിയാക്കി എസ് എഫ് ഐക്കാരിന്‍റെ വീട്ടില്‍ സാമാന്തര ഓഫീസ് തുടങ്ങിയെന്ന് പറഞ്ഞാല്‍ അത് അത്ഭുതകരമായ സംഭവമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. വിശ്വാസ്യതയ്ക്ക് പേരുകേള്ള പി എസ് സിക്ക് എന്താണ് പറ്റിയതെന്ന് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശദാശംങ്ങള്‍ ഇങ്ങനെ..

ഒന്നാം പ്രതി

ഒന്നാം പ്രതി

കേസിലെ ഒന്നാം പ്രതി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാമനാണ്. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ കാസര്‍ക്കോട്ടാണ് പരീക്ഷയ്ക്ക് അപേക്ഷ കൊടുത്തത്. എല്ലാവരും കാസര്‍കോട് പോയിട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ തിരുവനന്തപരും യൂണിവേഴ്സിറ്റി കോളേജില്‍ പ്രത്യേകമായി പരികാഷ സെന്‍ററും അനുവദിച്ചു കൊടുത്തിട്ടുണ്ട്. ഈ തീരുമാനത്തിന് പിന്നിലെന്താണെന്ന് കണ്ടെത്തണം. പ്രതികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത് ആരാണെന്ന് കണ്ടെത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സാമൂഹിക വിരുദ്ധരുടെ കേന്ദ്രം

സാമൂഹിക വിരുദ്ധരുടെ കേന്ദ്രം

കേരളത്തിലെ കാലാലയങ്ങളൊക്കെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. കോണ്‍ഗ്രസിന്‍റെ മാത്രം ആരോപണമല്ല ഇത്. എല്ലാത്തരം രാഷ്ട്രീയ വിശ്വാസികളും ഇതേ ആരോപണം ഉന്നിയിക്കുന്നുണ്ട്. ഈ വിദ്യാര്‍ത്ഥി നേതാക്കന്‍മാരാണ് നഗരത്തിലെ അധോലക നായകന്‍മാരായി മാറുന്നത്. പഴയ എസ് എഫ് ഐ നേതാക്കന്‍മാരാണ് നഗരത്തിലെ മയക്കു മരുന്ന് മാഫിയകളേയും ക്വട്ടേഷന്‍ സംഘങ്ങളേയും വളര്‍ത്തുന്നതും നിയന്ത്രിക്കുന്നതും. ഇത് നാടിന് ഭീഷണിയും അപമാനവും ആണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ആദ്യം തെറ്റ് തിരുത്തേണ്ടത്

ആദ്യം തെറ്റ് തിരുത്തേണ്ടത്

ഇപ്പോഴത്തെ സംഭവവികാസങ്ങളെ മുഖ്യമന്ത്രിക്ക് നിയന്ത്രിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതിന് അദ്ദേഹത്തിന് ധാര്‍മ്മിക അവകാശവുമില്ല. അക്രമങ്ങള്‍ക്കെതിരെ ഒരു നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ സാധിക്കുന്നില്ല. നാട്ടിലെ ക്രമസമാധാനം ഇത്രയും തകര്‍ന്ന തരിപ്പണമായിട്ടും നടപടിയെക്കാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രിക്കില്ല. പിണറായി വിജയനാണ് ആദ്യം തെറ്റ് തിരുത്തേണ്ടത്. എന്നാല്‍ മാത്രമേ സംസ്ഥാനത്ത് സമാധാനവും ക്രമാസാധാന വാഴ്ച്ചയും സൃഷ്ടിക്കാന്‍ സാധിക്കുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

സുധീരനും

സുധീരനും

യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിലെ പ്രതികൾ പിഎസ്സി റാങ്ക് ലിസ്റ്റിൽ വന്നതോടെ പിഎസ്സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് വിഎം സുധീരനും പറഞ്ഞു. കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിലിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് വിഎം സുധീരന്‍ രാവിലെ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. അഖിലിന്‍റെ അച്ഛൻ ചന്ദ്രനുമായി വിഎം സുധീരന്‍ സംസാരിച്ചു. അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നത് ആശ്വാസകരമാണെന്ന് സന്ദര്‍ശന ശേഷം വിഎം സുധീരന്‍ പറഞ്ഞു.

<strong> രണ്ടിലൊന്ന് വ്യാഴാഴ്ച്ച അറിയാം: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് 18 ന്, എതിര്‍പ്പുമായി ബിജെപി</strong> രണ്ടിലൊന്ന് വ്യാഴാഴ്ച്ച അറിയാം: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് 18 ന്, എതിര്‍പ്പുമായി ബിജെപി

English summary
University College Issue: mullappalli ramachandran reacts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X