കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ പ്രധാനമന്ത്രിയാക്കിയത് പോലെയാണോ യൂണിവേഴ്സിറ്റി കോളേജ് മാറ്റുക; മുരളിയെ പരിഹസിച്ച് എംഎം മണി

Google Oneindia Malayalam News

തിരുവനന്തപുരം: ആരൊക്കെ എതിര്‍ത്താലും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തിരുവനന്തപുരം യുണിവേഴ്സിറ്റ് കോളേജ് മാറ്റിസ്ഥാപിക്കുന്ന് അഭിപ്രായപ്പെട്ട കെ മുരളീധരന്‍ എംപിയെ പരിഹസിച്ച് വൈദ്യുതവകുപ്പ് മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയാണ് മുരളീധരന്‍റെ പ്രസ്താവനയെ പരിഹസിച്ച് മണി രംഗത്തെത്തിയത്. യുപിഎ ജയിച്ച് രാഹുലിനെ പ്രധാനമന്ത്രിയാക്കിതു പോലെയാണോ മുരളീധരന്‍ജി യുഡിഎഫ് ജയിച്ച് യൂണിവേഴ്സിറ്റ് കോളേജ് മാറ്റുന്നതെന്നാണ് എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചത്.

<strong>ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് മമത; വേണ്ടെന്ന് കോണ്‍ഗ്രസിലെ ഭൂരിപക്ഷം, പിന്തുണച്ച് സിപിഎമ്മും</strong>ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് മമത; വേണ്ടെന്ന് കോണ്‍ഗ്രസിലെ ഭൂരിപക്ഷം, പിന്തുണച്ച് സിപിഎമ്മും

യുണിവേഴ്സിറ്റി കോളേജ് അവിടെ നിന്ന് മാറ്റി ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആക്കിമാറ്റണമെന്നായിരുന്നു കെ മുരളീധരന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. യൂണിവേഴ്സിറ്റി കോളേജ് അവിടെ നില്‍ക്കുന്നിടത്തോളം കാലം എസ്എഫ്ഐയുടെ തേര്‍വാഴ്ച്ചയുണ്ടാവും. അതുകൊണ്ട് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍, ഏതൊക്കെ ആളുകള്‍ എതിര്‍ത്താലും ആ കോളേജ് അവിടെ നിന്നും മാറ്റും. കോളേജ് അവിടെനിന്നു മാറ്റണമെന്ന് 1992ല്‍ കെ കരുണാകരന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതാണെന്നും മുരളീധരന്‍ പറഞ്ഞു.

mmmani

കേന്ദ്ര, സംസഥാന സര്‍ക്കാറുകളുടെ ഭരണം ഒരുപോലെ വിമര്‍ശിക്കപ്പെടേണ്ടതാണ്. എന്തുകൊണ്ടും നരേന്ദ്രമോദിക്ക് പറ്റിയ ആളാണ് പിണറായി വിജയന്‍. അതു കൊണ്ട് തിരുവനന്തപുരത്തിരുന്നു കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ബുദ്ധിജീവികള്‍ തങ്ങളുടെ തൊട്ടുമുന്‍പിലുള്ള യൂണിവേഴ്സിറ്റി കോളേജ് കൊലക്കളമാക്കാന്‍ കൂട്ട് നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കൂടി വിമര്‍ശിക്കാന്‍ തയ്യാറാകണമെന്നും മുരളിധീരന്‍ അഭിപ്രായപ്പെട്ടിരുന്നു.

<strong> ബിജെപിയുമായി കൂട്ടുകൂടുമോ?; ജെഡിഎസ് നിലപാട് വ്യക്തമാക്കി കുമാരസ്വാമിയും ദേവഗൗഡയും</strong> ബിജെപിയുമായി കൂട്ടുകൂടുമോ?; ജെഡിഎസ് നിലപാട് വ്യക്തമാക്കി കുമാരസ്വാമിയും ദേവഗൗഡയും

English summary
University college: mm mani mock K Muraleedharan MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X