കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് സർവകലാശാലയിൽ സംഘർഷം, വിദ്യാർഥികൾക്കെതിരെ അധികൃതരുടെ ഷൂട്ടിംഗ് ലൈസൻസ്

സർവകലാശാല അധികൃതർ വ്യക്തമാക്കിയതിനു പിന്നാലെ ക്യാമ്പസിൽ 500 ലധികം വിദ്യാർഥികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു

  • By Ankitha
Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥികളെ പുറത്താക്കിയ സംഭവത്തിൽ പ്രതിഷേധം പുകയുന്നു. ക്യാമ്പസിൽ പ്രതിഷേധങ്ങൾ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്നു സർവകലാശാല അധികൃതർ വ്യക്തമാക്കിയതിനു പിന്നാലെ ക്യാമ്പസിൽ 500 ലധികം വിദ്യാർഥികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രതിഷേധപ്രകടനം നടത്തുന്ന വിദ്യാർഥികളുടെ ഫോട്ടോ എടുക്കാനും വീഡിയോ പകർത്താനും ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.

hydarabad

കഴിഞ്ഞ ആഴ്ച ആൺകുട്ടികളുടെ ജെ ബ്ലോക്ക് ഹോസറ്റൽ പരിശോധന നടത്താനെത്തിയ സർവകലാശാല അധികൃതരെ തടഞ്ഞു നിർത്തുകയും അസഭ്യം പറഞ്ഞെന്നും ആരോപിച്ചു 10 വിദ്യാർഥികളെ രണ്ടു വർഷത്തോയ്ക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ വിദ്യാർഥി പ്രക്ഷോഭത്തിന് വഴിവെച്ചത്.
അതേസമയം സര്‍ക്കുലറിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തുണ്ട്.

വിദ്യാർഥികൾക്കെതിരെ ആരോപിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. അധികൃതർക്കെതിരെ എതിര്‍പ്പും വിയോജിപ്പുകളും ഉയർത്തുന്ന വിദ്യാര്‍ത്ഥികളെ ഭീകരരായാണ് സര്‍വകലാശാല അധികൃതര്‍ ചിത്രീകരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.ക്യാമ്പസിൽ നടന്ന മൂന്ന് മണിക്കൂര്‍ നേരത്തെ പ്രതിഷേധ പരിപാടി സമാധാനപരമായിരുന്നു. സസ്‌പെന്‍ഷന്‍ ഉത്തരവും വൈസ് ചാന്‍സലര്‍ അപ്പാ റാവു പൊഡിലയുടെ കോലവും കത്തിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

English summary
Inspite of an unprecedented warning issued by the University of Hyderabad administration against any form of protests on campus, over 500 students gathered at Shopcom on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X