ബെംഗളൂരുവില്‍ ലിവര്‍പൂള്‍ സര്‍വകലാശാലയുടെ കാമ്പസ്: കോഴ്സുകള്‍ക്ക് യുകെ അംഗീകാരം; പ്രവേശനം ആരംഭിച്ചു
ബെംഗളൂരു: ബ്രിട്ടനിലെ ലോകപ്രശസ്തമായ സര്‍വകലാശാലയാണ് ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി. നൊബേല്‍ സമ്മാനം നേടിയിട്ടുള്ളവര്‍ ഉള്‍പ്പെടെ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ ക്യാമ്പസ് ബെംഗളൂരുവില്‍ ആരംഭിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അടുത്ത വര്‍ഷം ഓഗസ്റ്റ് മുതലാണ് ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു.
കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിനസ് മാനേജ്മെന്റ്, ഉള്‍പ്പെടെ അഞ്ച് പ്രധാനപ്പെട്ട കോഴ്സുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. നവംബര്‍ 19നാണ് ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് യൂണിവേഴ്സിറ്റി പുറത്തിറക്കിയത്. അത്യാധുനിക സൗകര്യങ്ങളാണ് ബെംഗളൂരു ക്യാമ്പസില്‍ വിദേശ സര്‍വകലാശാല ഒരുക്കുന്നത്. ബെംഗളൂരുവിലെ വൈറ്റ്ഫീനടുത്തുള്ള അലംബിക് സിറ്റിയിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസ്.

പ്രോജക്ട് അധിഷ്ഠിതമാണ് എല്ലാ കോഴ്സുകളും. മികച്ച പഠനാനുഭവങ്ങള്‍ നല്‍കുന്നതിനായി സ്മാര്‍ട്ട് ക്ലാസ് മുറികള്‍, വര്‍ക്ക് സ്പേസുകള്‍, ഇന്നൊവേഷന് സ്റ്റുഡിയോകള്‍, ഗവേഷണ ഇടങ്ങള്‍, പ്രത്യേക ലബോറട്ടറികള്‍, ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍ ക്യാമ്പസില്‍ ഉണ്ടാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിരുദങ്ങള്‍ക്ക് യുകെ അംഗീകാരം ഉണ്ടായിരിക്കും.
ആദ്യഘട്ടത്തില്‍ അഞ്ച് അക്കാദമിക് പ്രോഗ്രാമുകളാണ് സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിനസ് മാനേജ്മെന്റ്, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, ബയോമെഡിക്കല്‍ സയന്‍സസ്, ഗെയിം ഡിസൈന്‍ തുടങ്ങിയ കോഴ്സുകളിലേക്കാണ് അഡ്മിഷന് ആരംഭിച്ചിരിക്കുന്നത്. ആറു ബിരുദ പ്രോഗ്രാമുകളും രണ്ട് ബിരുദാനന്തര പ്രോഗ്രാമുകളും ആണ് ക്യാമ്പസ് വാഗ്ദാനം ചെയ്യുന്നത്.
ക്യാമ്പസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ലൂസി എവറസ്റ്റ് നവംബര്‍ 15 മുതല്‍ 19 വരെ ബെംഗളൂരു സന്ദര്‍ശിച്ചിരുന്നു. ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയുടെ ലോകോത്തര അക്കാദമിക്, ഗവേഷണ മികവ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ബെംഗളൂരു ക്യാമ്പസ് സഹായിക്കുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു കോഴ്സുമായി ബന്ധപ്പെട്ട വിശദാംശങ്ങളും അപേക്ഷ ഫോമും സര്‍വകലാശാലയുടെ ഔദ്യോഗിക വെബ് പേജില്‍ ലഭ്യമാണ്.
യുകെയില്‍ വിദ്യാര്‍ത്ഥികള്‍ അടയ്ക്കുന്നതിന്റെ പകുതിയില്‍ താഴെ ഫീസ് മാത്രമേ ഇന്ത്യയില്‍ ഈടാക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ 250 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 21 ആണ്.
-
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications