വിദ്യാർത്ഥിയിൽ നിന്ന് കൈകൂലി വാങ്ങുന്നതിനിടേ അധ്യാപകൻ അറസ്റ്റിൽ, ചെലവുകൾ വിദ്യാർത്ഥികൾ നോക്കണം!!
വിദ്യാര്‍ത്ഥികളില്‍ നിന്ന് മദ്യവും വൈനും ആവശ്യപ്പെടാറുണ്ടായിരുന്നു.
ജയ്പൂർ: വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിന് ഇടേ അധ്യാപകന്‍ പിടിയില്‍. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മഹിപാല്‍ സിംഗ് യാദവ് ആണ് അറസ്റ്റിലായത്. റിസര്‍ച്ച് സ്‌കോളറുടെ മുടങ്ങി കിടക്കുന്ന സ്‌റ്റെപ്പന്റ് പാസാക്കി കൊടുക്കാന്‍ 50,000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്.

പരീക്ഷയില്‍ പാസാക്കുന്നതിനും സ്റ്റെപ്പന്റ് ലഭ്യമാക്കുന്നതിനും മഹിപാല്‍ സിംഗ് യാദവ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങാറുണ്ടായിരുന്നത്രേ. ഇയാള്‍ വല്ലപ്പോഴും മാത്രമാണ് ക്ലാസ് എടുക്കാന്‍ ചെന്നിരുന്നത്.

സംസ്‌കൃതം വിഭാഗത്തിലെ അധ്യാപകനാണ് മഹിപാല്‍. സീനിയര്‍ വിദ്യാര്‍ത്ഥികളെ കൊണ്ടും റിസര്‍ച്ച് സ്‌കോളേഴ്‌സിനെ കൊണ്ടുമാണ് ഇയാള്‍ ക്ലാസ് എടുപ്പിച്ചിരുന്നത്.

വിദ്യാര്‍ത്ഥികളില്‍ നിന്ന് മദ്യവും വൈനും ആവശ്യപ്പെടാറുണ്ടായിരുന്നു. ഇന്ദ്ര കുമാര്‍ എന്ന വിദ്യാര്‍ത്ഥിയില്‍ നിന്ന മദ്യവും പണവും കൈപ്പറ്റുന്നതിന് ഇടയിലാണ് ഇപ്പോള്‍ അധ്യാപകന്‍ അറസ്റ്റിലായത്.

വിലകൂടി ഐ ഫോണും ഇയാള്‍് ഇന്ദ്രകുമാറില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാളുടെ വീട്ടുചെലവുകള്‍ എല്ലാം വിദ്യാര്‍ത്ഥിയെ കൊണ്ടാണ് നടത്തിച്ചിരുന്നത്.

ഡിപ്പാര്‍ട്ട്‌മെന്റിലെ പ്യൂണാണ് ഇയാള്‍ക്കായി പണം സ്വീകിച്ചിരുന്നത്. ഇയാളേയും അഴിമതി വിരുദ്ധ സെല്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications