കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇൻസ്റ്റഗ്രാമില്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ചു; അധ്യാപികയുടെ ജോലി പോയി.. 99 കോടി നഷ്ടപരിഹാരം

Google Oneindia Malayalam News

കൊല്‍ക്കത്ത: ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനി ധരിച്ച ചിത്രങ്ങളിട്ടതിന്റെ പേരില്‍ അധ്യാപികയെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ച് സര്‍വകലാശാല.കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് സര്‍വകലാശാലയിലാണ് സംഭവം.99 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സര്‍വകലാശാല ആവശ്യപ്പെട്ടതായും പുറത്താക്കപ്പെട്ട അധ്യാപിക പറഞ്ഞു. ഒരു കുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയിന്മേലാണ് പ്രൊഫസർക്കെതിരെ നടപടി എടുത്തത്.

'തൻ്റെ മകൻ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ചില ചിത്രങ്ങൾ നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഈ ചിത്രങ്ങൾ ശ്രദ്ധിച്ചപ്പോഴാണ് പ്രൊഫസർ ബിക്കിനിയിൽ നിൽക്കുന്നതാണെന്ന് മനസ്സിലായത്. അടിവസ്ത്രത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ഒരു അധ്യാപികയ്ക്ക് യോജിച്ചതല്ല. അത് മോശവും അസഭ്യവുമാണ്. തൻ്റെ അധ്യാപികയെ ഇങ്ങനെ ഒരു വസ്ത്രത്തിൽ ഒരു 18കാരൻ കാണുന്നത് വളരെ അനുചിതമാണെന്നും പരാതിയിൽ പറയുന്നു'.

kolkata

photo courtesy- instagram

കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മന്റില്‍ അസി. പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച യുവതിയെയാണ് സ സര്‍വകലാശാലാ വിസിയും കൂട്ടരും ജോലിയില്‍നിന്നും രാജിവെക്കാന്‍ നിര്‍ബന്ധിച്ചത്. ജോലിയില്‍ പ്രവേശിച്ച് രണ്ടു മാസത്തിനു ശേഷം ഒരു സുപ്രഭാതത്തില്‍ സര്‍വകലാശാല വി സി വിളിപ്പിച്ച് സദാചാര വിചാരണ നടത്തുകയായിരുന്നു എന്നാണ് അവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

കുട്ടിയുടെ പിതാവിന്‍റെ പരാതിക്ക് പിന്നാലെ വിശദീകരണം നൽകാനായി തന്നെ വിളിപ്പിച്ചു. രജിസ്ട്രാറും വൈസ് ചാൻസിലർ ഫാദർ ഫെലിക്സ് രാജുമാണ് കമ്മറ്റിയിലുണ്ടായിരുന്നത്. പരാതിക്കത്ത് പരസ്യമായി വായിച്ചതിനു ശേഷം തന്നോട് ജോലിയിൽ നിന്ന് ഒഴിയാൻ നിർബന്ധിതമായി ആവശ്യപ്പെട്ടു എന്ന് പ്രൊഫസർ പറയുന്നു. അങ്ങനെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇവർ ജോലിയിൽ നിന്ന് വിരമിച്ചു.

പൂച്ചകള്‍ക്കായി ഇനി ഫൈവ് സ്റ്റാര്‍ ഹോട്ടലും; രാജ്യത്ത് ആദ്യം, ഇനി ധൈര്യമായി യാത്ര ചെയ്യാംപൂച്ചകള്‍ക്കായി ഇനി ഫൈവ് സ്റ്റാര്‍ ഹോട്ടലും; രാജ്യത്ത് ആദ്യം, ഇനി ധൈര്യമായി യാത്ര ചെയ്യാം

പരാതിയിൽ പറഞ്ഞിരിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആയി പങ്കുവച്ചതാണെന്ന് അധ്യാപിക പറയുന്നു. 2021 ജൂൺ 13നാണ് ആ ചിത്രം പങ്കുവച്ചത്. സർവകലാശാലയിൽ ജോലിയ്ക്ക് കയറുന്നതിന് വളരെ മുൻപാണ് ചിത്രം പങ്കുവച്ചത്. എൻ്റെ പ്രൊഫൈൽ പ്രൈവറ്റ് അക്കൗണ്ടാണ്. എന്നിട്ടും എൻ്റെ ചിത്രം എങ്ങനെ വിദ്യാർത്ഥിക്ക് ലഭിച്ചു എന്നറിയണം.

രാജിവെക്കുന്നതിൻ്റെ തലേന്ന്, തൻ്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നും അങ്ങനെയാണ് ചിത്രങ്ങൾ പുറത്തായതെന്നും കാട്ടി അധ്യാപിക പോലീസിൽ പരാതിനൽകിയിരുന്നു. തുടർന്ന് ഇവർ സർവകലാശാലയ്ക്ക് വക്കീൽ നോട്ടീസയച്ചു. പരാതിയുടെ പകർപ്പും മറ്റ് രേഖകളും നൽകണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. എന്നാൽ, നോട്ടീസിനെതിരെ രൂക്ഷമായി പ്രതികരിച്ച സർവകലാശാല ഇവർക്കെതിരെ പരാതിനൽകി. നിരുപാധികം മാപ്പ് പറയണമെന്നും സർവകലാശാലയുടെ സല്‍പേരിന് കളങ്കം വരുത്തിയതിനാൽ 99 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ പറയുന്നു. എന്നാൽ, വിഷയത്തിൽ താൻ കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്ന് അധ്യാപിക പറയുന്നു.

സാരിയില്‍ മിന്നിത്തിളങ്ങി ഗോപിക, ഇത് പൊളി ലുക്കെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

English summary
University professor forced to quit job, asked to pay Rs 99 crore for bikini pictures on Instagram in kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X