കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയിലെ ഏലൂരില്‍ അജ്ഞാത രോഗം പടരുന്നു. തലവേദനയും മനംപുരട്ടലും, നൂറിലധികം പേര്‍ക്ക്!!

Google Oneindia Malayalam News

അമരാവതി: കോവിഡിന് പിന്നാലെ ആന്ധ്രപ്രദേശിലെ ഏലൂരില്‍ അജ്ഞാത രോഗം. ഇത് പടര്‍ന്ന് പിടിക്കുകയാണ്. നൂറിധികം പേര്‍ക്കാണ് ഈസ്റ്റ് ഗോദാവരി ജില്ലയായ ഏലൂരില്‍ അജ്ഞാത രോഗം പിടിപ്പെട്ടിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് പോലും ഇത് എന്താണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെ ആശുപത്രിയിലേക്ക് നിരവധി പേരാണ് ഇരച്ചെത്തിയത്. പലരും അജ്ഞാത ബാധിച്ച് തളര്‍ന്നിരിക്കുകയാണ്. അതേസമയം ഡോക്ടര്‍മാര്‍ എന്താണ് രോഗമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

1

കോവിഡിനിടയില്‍ ഇത്തരമൊരു രോഗം കൂടി വന്നത് ഡോക്ടര്‍മാര്‍ക്ക് വലിയ തലവേദനയാണ്. ഏലൂരിലെ നോര്‍ത്ത് സ്ട്രീറ്റ്, സൗത്ത് സ്ട്രീറ്റ്, അരുന്ധതിപേട്ട്, അശോക് നഗര്‍ മേഖലകളിലുള്ളവരാണ് ചികിത്സയില്‍ കഴിയുന്നത്. വെസ്റ്റ് ഗോദാവരി ജില്ലയിലുള്ള ഏലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് എല്ലാവരും അഡ്മിറ്റായിരിക്കുന്നത്. കടുത്ത തലവേദന, തലകറക്കം, എന്നിവയാണ് രോഗികള്‍ക്ക് അനുഭവപ്പെടുന്നത്. ഇവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവരുടെ രോഗത്തെ കുറിച്ച് ഡോക്ടര്‍മാര്‍ വിലയിരുത്തി വരികയാണ്.

രോഗികളിലൊരാളായ ഒരു പെണ്‍കുട്ടിയെ വിജയവാഡയിലേക്കുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ മികച്ച ചികിത്സ ലഭ്യമാക്കാനാണ് ഈ തീരുമാനം. അതേസമയം പ്രാഥമികമായ വിലയിരുത്തല്‍ പ്രകാരം ഇവര്‍ മലിനമായ ജലം ഉപയോഗിച്ചെന്നാണ് പറയുന്നത്. ഈ വെള്ളം കുടിക്കാന്‍ ഉപയോഗിച്ചത് കൊണ്ടാണ് ഇത്തരമൊരു അജ്ഞാത രോഗത്തിന് കാരണമായതെന്ന് ഡോക്ടര്‍മാരില്‍ ചിലര്‍ പറയുന്നു. എന്നാല്‍ പ്രാദേശിക ഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇത്തരം വെള്ളം ഈ മേഖലയില്‍ ഉപയോഗിക്കുന്നുണ്ടോ എന്നും വ്യക്തമല്ല.

നോര്‍ത്ത് സ്ട്രീറ്റ് മേഖലയില്‍ ആരോഗ്യ അധികൃതര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ജലത്തിന്റെ സാമ്പിളുകള്‍ ടെസ്റ്റിംഗിനായി ശേഖരിക്കും. രക്തസാമ്പിളുകളും ശേഖരിക്കുന്നുണ്ട്. രോഗത്തിന്റെ കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ നീക്കം. രോഗ ബാധിത മേഖലയിലെ എല്ലാ വീടുകളിലും പ്രാദേശിക ഭരണകൂടം മെഡിക്കല്‍ ടെസ്റ്റുകളും നടത്തുന്നുണ്ട്. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഈ വിഷയത്തെ കുറിച്ച് അധികൃതരോട് അന്വേഷിച്ചിട്ടുണ്ട്. എല്ലാവിധ സഹായവും നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ആന്ധ്ര ആരോഗ്യ മന്ത്രി അല്ല കലികൃഷ്ണ ശ്രീനിവാസും ഏലൂരിലെ ജനറല്‍ ആശുപത്രിയില്‍ എത്തി. ഇയാള്‍ രോഗബാധിതരോട് സംസാരിച്ചു.

English summary
unknown disease spreading andhra pradesh's elur, more than 100 people in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X