കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിതനല്ലെങ്കില്‍ പിന്നെ ആരായിരുന്നു രോഹിത് വെമുല? അറിയാത്ത കാര്യങ്ങളിതാ...

  • By Kishor
Google Oneindia Malayalam News

ഹൈദരാബാദ്: ബി ജെ പിയെ ഉന്മൂലനം ചെയ്യൂ ദളിതരെ രക്ഷിക്കൂ എന്നായിരുന്നു രോഹിത് വെമുലയുടെ മരണത്തിന് പിന്നാലെ ഹൈദരാബാദ് സന്ദര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആക്രോശിച്ചത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയായ രോഹിത് വെമുല എന്ന 25 കാരന്‍ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

പക്ഷേ അപ്പോഴും ബാക്കിയാകുന്ന ചോദ്യങ്ങളുണ്ട്. ചാനല്‍ ചര്‍ച്ചകളും രാഹുല്‍ ഗാന്ധിയെപ്പോലുള്ള രാഷ്ട്രീയക്കാരും പറയുന്നത് പോലെ ദളിതനാണോ രോഹിത് വെമുല. അല്ലെങ്കില്‍ രോഹിതിന്റെ മരണത്തില്‍ ഈ ദളിത് പ്രയോഗം എങ്ങനെ വന്നു. സംശയങ്ങള്‍ തീരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ മുറുകകയാണ്. അതിങ്ങനെ പോകുന്നു...

രോഹിത് എസ് സിയോ ബി സിയോ

രോഹിത് എസ് സിയോ ബി സിയോ

ബാക്ക് വേര്‍ഡ് കാസ്റ്റാണോ ഷെഡ്യൂള്‍ഡ് കാസ്റ്റാണോ രോഹിത് വെമുല. ഗുണ്ടൂരിലെ വദേര വിഭാഗത്തില്‍ പെട്ടയാളാണ് രോഹിതിന്റെ അച്ഛന്‍. കല്ലുവെട്ട് തൊഴിലാളികളാണ് ഇവര്‍. പിന്നാക്ക സമുദായമാണെങ്കിലും ഇത് എസ് സി അല്ല.

അമ്മ പട്ടികജാതിയാണ്

അമ്മ പട്ടികജാതിയാണ്

അങ്ങനെയല്ല രോഹിത് വെമുല എസ് സിയാണ് എന്ന് ഒരു കൂട്ടര്‍ പറയുന്നു. കാരണം രോഹിത് വെമുലയുടെ അമ്മ പട്ടികജാതിയില്‍പ്പെട്ട ആളാണ്.

പ്രവേശനം എസ് സി സീറ്റിലല്ല

പ്രവേശനം എസ് സി സീറ്റിലല്ല

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ രോഹിത് വെമുലയ്ക്ക് പ്രവേശനം കിട്ടിയത് സംവരണ സീറ്റിലല്ല. മെറിറ്റിലായിരുന്നു. അതുകൊണ്ട് തന്നെ ജാതി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയിരുന്നില്ലത്രെ.

പോലീസിന് സംശയം

പോലീസിന് സംശയം

അപേക്ഷാ ഫോമില്‍ പട്ടികജാതി എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും രേഖകള്‍ സമര്‍പ്പിക്കാത്തതാണ് പോലീസിന് ഇക്കാര്യത്തില്‍ സംശയം തോന്നാന്‍ കാരണം.

ആരെ രക്ഷിക്കാനാണ്

ആരെ രക്ഷിക്കാനാണ്

രോഹിത് പട്ടികജാതിക്കാരനല്ല എന്ന് തെളിയിച്ചാല്‍ കേന്ദ്രമന്ത്രി, വിസി, എ ബി വി പി നേതാവ് തുടങ്ങിയവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാവില്ല. ഇതിന് വേണ്ടിയാണ് പോലീസ് സംശയം പ്രകടിപ്പിക്കുന്നതെന്നാണ് ആളുകള്‍ കുറ്റപ്പെടുത്തുന്നത്.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

ആത്മഹത്യാ പ്രേരണ, പട്ടികജാതി പീഡനം എന്നീ വകുപ്പുകള്‍ പ്രകാരം ബി ജെ പി നേതാക്കള്‍, എ ബി വി പി പ്രവര്‍ത്തകര്‍ തുടങ്ങിവയര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

താമസം അമ്മയോടൊപ്പം

താമസം അമ്മയോടൊപ്പം

ഹൈദരാബാദിലാണ് രോഹിത് വെമുല അമ്മയോടൊപ്പം താമസിച്ചിരുന്നത്. വീട്ടിലെ രണ്ടാമത്തെ മകനായിരുന്നു രോഹിത് വെമുല.

അംബേദ്കറുടെ ഫോളോവര്‍

അംബേദ്കറുടെ ഫോളോവര്‍

ഡോ. ബി ആര്‍ അംബേദ്കറുടെ ചിന്തകളെ പിന്തുടര്‍ന്ന ആളായിരുന്നു രോഹിത് വെമുല. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെത്തിയതും രോഹിത് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ പ്രവര്‍ത്തനം തുടങ്ങി.

എന്താണ് കാരണം

എന്താണ് കാരണം

എന്തുകൊണ്ടാണ് രോഹിത് വെമുലയുടെ ആത്മഹത്യ ഇത്ര വലിയ ചര്‍ച്ചയാകാന്‍ കാരണം. അവാര്‍ഡ് വാപ്പസിയും അസഹിഷ്ണുതാ പ്രചരണങ്ങളും കഴിഞ്ഞ് മറ്റൊരു വിഷയവും കിട്ടാതെ വന്നതാണോ. ആണെന്നാണ് ഒരു കൂട്ടം ആളുകള്‍ പറയുന്നത്.

English summary
Unknown facts about Rohit Vemula and his caste
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X