കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ക്യാബിനറ്റ് യോഗം ; ചരിത്രപരമായ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത, ചര്‍ച്ചയക്ക് നിരവധി വിഷയങ്ങള്‍

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ ക്യാമ്പിറ്റ് യോഗം അല്‍പസമയത്തിനുള്ളില്‍ ചേരും. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന സമയമായതിനാല്‍ നിര്‍ണ്ണായകമായ ചില പ്രഖ്യാപനങ്ങള്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റിയും ധനകാര്യ ക്യാബിനറ്റ് കമ്മിറ്റിയും യോഗം ചേരും.

രാജ്യത്ത് പരിവര്‍ത്തനാത്മകമായ സ്വാധീനം ചെലുത്തുന്ന ചരിത്രപരമായ തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കർഷകരെ തങ്ങളുടെ ഉൽ‌പ്പന്നങ്ങൾ ആർക്കും വിൽക്കാൻ പ്രാപ്തരാക്കുന്നതിനും മികച്ച വില ലഭ്യമാക്കുന്നതിനും "ഒരു രാഷ്ട്രം, ഒരു വിപണി" നയം നടപ്പിലാക്കുന്നതിനുള്ള ഓർഡിനൻസ് അല്ലെങ്കിൽ എക്സിക്യൂട്ടീവ് ഉത്തരവ് കാബിനറ്റ് അംഗീകരിക്കാൻ സാധ്യതയുണ്ട്.

modi

അതിര്‍ത്തിയില്‍ ചൈനയുമായി തുടരുന്ന സംഘര്‍ഷ സാധ്യതയും ക്യാബിനറ്റില്‍ ചര്‍ച്ചാ വിഷയമാവും. അതേസമയം തന്നെ 'അണ്‍ലോക്ക് 1' ന് ശേഷമുള്ള സാമ്പത്തിക പുനരുജ്ജീവന പദ്ധതിയെക്കുറിച്ച് സാമ്പത്തിക കാര്യ സമിതി ചർച്ചചെയ്യാൻ സാധ്യതയുണ്ട്, മാളുകൾ റെസ്റ്റോറന്റുകൾ, ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള വിവിധ മേഖലകൾ വീണ്ടും തുറക്കുന്നതിലൂടെ രാജ്യവ്യാപക ലോക് ഡൗണില്‍ ഈ മാസം എട്ട് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

പുകയുന്ന അതിര്‍ത്തി; പുറത്തു വന്ന ചിത്രങ്ങള്‍ പറയുന്നതെന്ത്?സേനാവിന്യാസം ശക്തമാക്കി ചൈനയും ഇന്ത്യയുംപുകയുന്ന അതിര്‍ത്തി; പുറത്തു വന്ന ചിത്രങ്ങള്‍ പറയുന്നതെന്ത്?സേനാവിന്യാസം ശക്തമാക്കി ചൈനയും ഇന്ത്യയും

English summary
unlock 1.0: Historic decision expected at Cabinet meet today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X