• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അണ്‍ലോക്ക് 1; ആഭ്യന്തര വിമാനസര്‍വ്വീസ് തുടങ്ങുന്നു, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ..

ദില്ലി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോക്ക് ഡൗണിലൊന്നിലൂടെയാണ് കഴിഞ്ഞ 4 മാസമായി ഇന്ത്യ കടന്നു പോവുന്നത്. സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതമാണ് ദീര്‍ഘമായ ഈ ലോക്ക് ഡൗണ്‍ നല്‍കിയിരിക്കുന്നത്. പ്രത്യേകിച്ച് ടൂറിസം, യാത്ര, ഹോസ്പിറ്റാലിറ്റി മേഖല പൂര്‍ണ്ണമായി നിലച്ചുവെന്ന് തന്നെ പറയാം. ജൂണ്‍ ഒന്നി ലോക്ക് ഡൗണിന്‍റെ അഞ്ചാം ഘട്ടത്തിലേക്ക് കടന്നെങ്കിലും ഇന്ന് മുതല്‍ കണ്ടെയ്ന്‍റ്മെന്‍‌റ് സോണിന് പുറത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ പാലിച്ച് ആഭ്യന്തര വിമാന സർവീസുകള്‍ക്ക് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര വിമാന യാത്രക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. ആഭ്യന്തര സര്‍വ്വീസുകള്‍ തുടങ്ങുന്നുണ്ടെങ്കിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയതോടെ യാത്രക്കാരുടെ എണ്ണത്തില്‍ പഴയ തിരക്ക് താല്‍ക്കാലികമായെങ്കിലും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

അഭ്യന്തരവിമാനയാത്രക്ക് തയ്യാറെടുക്കുന്ന യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്.

അണുബാധ: എല്ലാ യാത്രക്കാർക്കും തെർമൽ സ്കാനിംഗും തീവ്രബാധിത പ്രദേശങ്ങളിൽ നിന്ന് യാത്രക്കാർ വരുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കാനും സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍റ്മെന്‍റ് സോണുകളിൽ നിന്ന് വരുന്നവരല്ലെന്നും കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും വ്യക്തമാക്കുന്ന ഒരു രേഖയില്‍ യാത്രയിൽ യാത്രക്കാർ ഒപ്പിടേണ്ടതുണ്ട്. കണ്ടെയ്ന്‍റ്മെന്‍റ് സോണുകളിൽ നിന്നുള്ള യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.

ബാഗേജ്, ചെക്ക്-ഇൻ: നിലവിലെ സാഹചര്യത്തിൽ, ഒരു ക്യാബിൻ ബാഗേജും ഒരു ചെക്ക്-ഇൻ ബാഗേജും മാത്രമേ അനുവദിക്കൂ. ഒരു ക്യാബിൻ ബാഗേജിനു പുറമേ, ഒരു ലാപ്‌ടോപ്പ് ബാഗ് അല്ലെങ്കിൽ ഹാൻഡ്‌ബാഗ് കൊണ്ടുപോകാം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ‌ഡി‌എം‌എ) പുറത്തിറക്കിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, വ്യക്തിയുമായി സമ്പർക്കം പുലർത്തുന്നത് കുറക്കാന്‍ വെബിലൂടെ എല്ലാ ചെക്ക്-ഇൻ‌ ചെയ്യേണ്ടതുണ്ട്. ചെക്ക്-ഇൻ സമയത്ത് യാത്രക്കാർ ബാഗേജ് ടാഗുകളുടെ പ്രിന്‍റൗട്ടുകൾ എടുക്കേണ്ടതുണ്ട്. പ്രിന്‍റൗട്ട് ഇല്ലെങ്കില്‍ യാത്രക്കാർ ടിക്കറ്റ് പി‌എൻ‌ആറും അവരുടെ പേരും ഒരു പേപ്പറിൽ എഴുതി ബാഗേജിൽ ഒട്ടിച്ചാല്‍ മതി.

ഭക്ഷണവും താമസസൗകര്യവും: വിമാനത്തില്‍ നിന്ന് ഭക്ഷണമൊന്നും നൽകില്ല, യാത്രക്കാർക്ക് ഡ്രൈ ഫുഡ് ഇനങ്ങള്‍ കൊണ്ടുവരുവാൻ കഴിയുമെങ്കിലും, വിമാനത്തിനുള്ളിൽ ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. അൺലോക്ക് 1 സമയത്ത് ഹോട്ടലുകൾ അടച്ചിരിക്കുന്നതിനാല്‍. കണക്റ്റിംഗ് ഫ്ലൈറ്റുകളിൽ കയറേണ്ടിവരുന്ന യാത്രാക്കാര്‍ക്ക്, ട്രാൻസിറ്റ് ഏരിയകളില്‍ നിന്ന് ലഘുഭക്ഷണ പാനീയനങ്ങള്‍ ലഭിക്കും.

വിമാനത്താവള സൗകര്യങ്ങൾ: ആവശ്യപ്പെടുന്നത് പ്രകാരം പ്രായമായവർക്കായി വീൽചെയറുകളും ഗോൾഫ് കാർട്ടുകളും നല്‍കും. എന്നാൽ പ്രായമായവർക്ക് അണുബാധയുടെ സാധ്യത കൂടുതലായതിനാല്‍ അവരുടെ യാത്രകള്‍ പരമാവധി ഒഴിവാക്കണം. എല്ലാ ഉപകരണങ്ങളും ശരിയായി വൃത്തിയാക്കണം.

മറ്റ് സുരക്ഷാ മുന്‍കരുതലുകള്‍

*സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകൾ 20 സെക്കൻഡ് നേരം കഴുകുക. വെള്ളവും സോപ്പും ലഭ്യമല്ലെങ്കിൽ, കുറഞ്ഞത് 60% ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.

*മറ്റുള്ളവരിൽ നിന്ന് 6 അടി അല്ലെങ്കിൽ അതിൽ കൂടുതൽ അകലം പാലിക്കുക.

*തുമ്മുബോയും ചുമയ്ക്കുമ്പോഴും ടിഷ്യു ഉപയോഗിക്കുക. ഇത് പിന്നീട് കൃത്യമായ രീതിയില്‍ ഉപേക്ഷിക്കുക.

*കൈ കഴുകാതെ മുഖത്ത് തൊടുന്നത് ഒഴിവാക്കുക.

*മാസ്കും കയ്യുറകളും ധരിക്കുക

*എയർപോർട്ടിലെ യാത്രക്കാർക്ക് മാസ്കുകൾ, ഫെയ്സ് ഷീൽഡുകൾ, സാനിറ്റൈസറുകൾ എന്നിവ ഉപയോഗിച്ച് സുരക്ഷാ കിറ്റുകൾ നൽകും.

*വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് എല്ലാ വസ്തുക്കളും ശരിയായി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

cmsvideo
  Rahul Gandhi Roasts Centre For Failed Lockdown | Oneindia Malayalam

  *അടിയന്തിര സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

  English summary
  Travel guidelines to be followed after june 8
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X