കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യാന്തര വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കും; തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക്, വിവരങ്ങള്‍ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി പുതിയ മാര്‍ഗ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 30ന് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് സൂചന. തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് മാത്രമാകും ആദ്യഘട്ടത്തില്‍ സര്‍വീസ് എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

A

Recommended Video

cmsvideo
America deploys aircraft carriers in pacific against China | Oneindia Malayalam

ദില്ലി ന്യൂയോര്‍ക്ക്, മുംബൈ ന്യൂയോര്‍ക്ക് വിമാന സര്‍വീസുകള്‍ ആരംഭിച്ചേക്കും. കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസുണ്ടാകുമെന്നാണ് സൂചനകള്‍. ഗള്‍ഫിലേക്ക് സര്‍വീസ് നടത്താന്‍ സ്വകാര്യ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് സാധ്യത. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളും മെട്രോ ട്രെയിന്‍ സര്‍വീസുകളും ഉടന്‍ ആരംഭിക്കാന്‍ സാധ്യതയില്ല. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുക.

രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപിരാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപി

ഇനിയും രാജ്യം അടച്ചിടുന്നത് ഉചിതമല്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 18 മുഖ്യമന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കര്‍ശന ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഘട്ടങ്ങളായി രാജ്യം സജീവമാകുകയാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ലക്ഷണം കാണിച്ച ഉടനെ കൊറോണ രോഗികള്‍ മരിച്ചുവീഴുന്നു; ആന്ധ്രയില്‍ ഭീതിപ്പെടുത്തുന്ന കാഴ്ചലക്ഷണം കാണിച്ച ഉടനെ കൊറോണ രോഗികള്‍ മരിച്ചുവീഴുന്നു; ആന്ധ്രയില്‍ ഭീതിപ്പെടുത്തുന്ന കാഴ്ച

സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകാന്‍ വിപണികള്‍ സജീവമാകേണ്ടതുണ്ട്. ഇനിയും അടച്ചിടുന്നത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും. ജാഗ്രത നിലനിര്‍ത്തിക്കൊണ്ടുതന്നെ രാജ്യം തുറക്കുമെന്നും മോദി പറഞ്ഞിരുന്നു. അതേസമയം, രാജ്യത്ത് കൊറോണ രോഗവും മരണങ്ങളും വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്.

രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...

ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...

English summary
Unlock 2.0: international flights likely to restart- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X