• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അണ്‍ലോക്ക് 2.0; ഇന്നുമുതല്‍ പ്രാബല്യത്തില്‍; രാത്രി കര്‍ഫ്യൂവില്‍ ഇളവ്, പാസ് തുടരാന്‍ കേരളം

ദില്ലി: അണ്‍ലോക്ക് 2.0 ഇന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. രണ്ടാംഘട്ടത്തിലേക്കായി കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും. കേന്ദ്ര നിർദ്ദേശം അതേ പടി പാലിക്കുമെന്ന് കാണിച്ച് ഉത്തരവിറക്കിയെങ്കിലും കേരളത്തിലേക്കുള്ള യാത്രക്കുള്ള വിലക്ക് തുടരണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷൻ വേണമെന്ന് കാണിച്ച് ഇന്ന് പുതിയ ഉത്തരവിറക്കും.

രാത്രി കർഫ്യൂ സമയം ഇന്നുമുതല്‍ രാത്രി 10:00 മുതൽ 5:00 വരെയായിരിക്കും. ദേശീയ, സംസ്ഥാനപാതകളിൽ വ്യക്തികളുടെയും ചരക്കുകളുടെയും ഗതാഗതം, ബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്ന് ഇറങ്ങിയതിനുശേഷം വ്യക്തികളെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ചരക്ക് നീക്കത്തിനും രാത്രി കർഫ്യൂയിൽ ഇളവ് നൽകിയിട്ടുണ്ട്.

ആഭ്യന്തര വിമാനങ്ങളും പാസഞ്ചർ ട്രെയിനുകളും ക്രമാതീതമായ രീതിയിൽ ഈ ഘട്ടത്തില്‍ കൂടുതൽ വിപുലീകരിക്കും. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ല. വ്യക്തികള്‍ക്കും ചരക്ക് നീക്കങ്ങള്‍ക്കും ഇത് ബാധകമാണ്. ഇക്കാര്യത്തിലാണ് കേരമടക്കം ചില സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്ത നിലപാട് ഉള്ളത്.

കാര്‍ഗോ സ്വീകരിച്ചു... പ്രവാസിയെ കയറ്റിയില്ല; മലപ്പുറത്ത് നടന്നത് നെഞ്ചു തകര്‍ക്കുന്ന അനുഭവം...

cmsvideo
  Nearly 19,500 COVID-19 cases, 380 de@ths reported in 24 hours | Oneindia Malayalam

  അതേസമയം, കണ്ടെയെന്‍റ്മെന്‍റ് സോണുകളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി തന്നെ തുടരും. ഇതടക്കമുള്ള എല്ലാ മേഖലകളിലും കൂട്ടായ്മകള്‍ക്കുള്ള വിലക്ക് തുടരും. 65 വയസ് കഴിഞ്ഞവരും കുട്ടികളും പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണം തുടരുമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

  സാധാരണ ഗതിയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വീസ് ഈ ഘട്ടത്തിലും ഉണ്ടാവില്ല. മെട്രോ റെയില്‍ സ്കൂളുകള്‍, കോളേജുകള്‍, സിനിമാ തിയേറ്ററുകള്‍, ജിമ്മുകള്‍ എന്നിവ ജുലൈ 31 വരെ തുറക്കില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പരിശീലന സ്ഥാപനങ്ങൾക്ക് 2020 ജൂലൈ 15 മുതൽ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാമെന്നും കേന്ദ്രം നേരത്തെ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

  പാലാ നഗരസഭയില്‍ ആറ് അംഗങ്ങള്‍ ജോസഫിനൊപ്പം; ജോസ് വിഭാഗത്തിന് ഭരണ നഷ്ടം;ഒറ്റ വഴി

  ചൈനീസ് കമ്പനികൾക്കെതിരെ യുഎസ്: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന്, ഹുവാവേയ്ക്കും ചുവപ്പുകാർഡ്

  കോഴിക്കോട് നാല് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി: നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം!!

  English summary
  Unlock 2.0 starts from today in india, here is the guideline
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more