കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്‌കിന് പകരം മുഖംമൂടി; ജിംനേഷ്യങ്ങള്‍ തുറക്കാം... കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: കൊറോണയെ തുടര്‍ന്ന് നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ജിംനേഷ്യങ്ങളും യോഗാ പരിശീലന കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും മന്ത്രാലയം പുറത്തിറക്കി.

മാസ്‌ക് ധരിക്കുന്നതിന് പകരം മുഖംമൂടി ധരിക്കണമെന്നാണ് ഒരു നിര്‍ദേശം. മുഖംമൂടിയാണ് കൂടുതല്‍ ഗുണം ചെയ്യുകയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ആഗസ്റ്റ് അഞ്ച് മുതല്‍ സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ....

ആഗസ്റ്റ് അഞ്ച് മുതല്‍

ആഗസ്റ്റ് അഞ്ച് മുതല്‍

മാര്‍ച്ചിലാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് രാജ്യത്തെ ജിംനേഷ്യങ്ങളും യോഗ പരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടിയത്. ആഗസ്റ്റ് അഞ്ച് മുതല്‍ ഇവ തുറന്ന് പ്രവര്‍ത്തിക്കാം. പക്ഷേ കണ്ടെയ്ന്‍മെന്റ് സോണിലെ ജിംനേഷ്യങ്ങള്‍ തുറക്കാന്‍ അനുമതിയില്ല.

വൈസറുകള്‍ ഉപയോഗിക്കാം

വൈസറുകള്‍ ഉപയോഗിക്കാം

പരിശീലന വേളയില്‍ മാസ്‌ക് ധരിക്കുന്നത് ശ്വാസമെടുക്കുന്നതിന് പ്രയാസം സൃഷ്ടിക്കും. അതിനാല്‍ മുഖം മറയ്ക്കുന്ന വൈസറുകള്‍ ഉപയോഗിക്കുന്നതാകും കൂടുതല്‍ ഉചിതമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നു. ആറ് അടിയെങ്കിലും അകലം പാലിച്ചാകണം പരിശീലനം നടത്തേണ്ടത്.

Recommended Video

cmsvideo
mandatory test for all patients in kozhikode medical college | Oneindia Malayalam
നടത്തിപ്പുകാരുടെ ചുമതല

നടത്തിപ്പുകാരുടെ ചുമതല

ജിംനേഷ്യങ്ങളിലും യോഗ പരിശീലന കേന്ദ്രങ്ങളിലും മുഴുവന്‍ സമയം മസ്‌കോ, വൈസറുകളോ ഉപയോഗിക്കണം. ഇത് നിര്‍ബന്ധമാണ്. അതേസമയം, പരിശീലന സമയത്ത് വൈസറുകളാണ് ഉചിതം. വ്യക്തികള്‍ക്കിടയില്‍ അകലം ഉറപ്പാക്കേണ്ടത് ജിംനേഷ്യത്തിന്റെ നടത്തിപ്പുകാരാണ്.

മാറ്റുകള്‍ കൊണ്ടുവരണം

മാറ്റുകള്‍ കൊണ്ടുവരണം

എസിയുടെ താപനില 24-30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കണം. ശുദ്ധ വായു കിട്ടാനുള്ള എല്ലാ സൗകര്യവും ഒരുക്കണം. അതേസമയം, സ്പാ, സ്റ്റീം ബാത്ത്, നീന്തല്‍ കുളങ്ങള്‍ എന്നിവ തുറക്കാന്‍ പാടില്ല. അംഗങ്ങള്‍ മാറ്റുകള്‍ സ്വന്തമായി കൊണ്ടുവരണം. ഒരേ മാറ്റുകള്‍ ഒന്നിലധികം പേര്‍ ഉപയോഗിക്കരുത്.

ഉച്ചത്തില്‍ ശബ്ദമുണ്ടാക്കരുത്

ഉച്ചത്തില്‍ ശബ്ദമുണ്ടാക്കരുത്

ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ അനുവദിക്കരുത്. അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനലാണിത്. ജിംനേഷ്യങ്ങളുടെയും യോഗ കേന്ദ്രങ്ങളും എപ്പോഴും അണുവിമുക്തമാക്കണം. 65 വയസിന് മുകളിലുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കരുത്. ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവരെയും പ്രവേശിപ്പിക്കരുത്.

ആരോഗ്യ സേതു

ആരോഗ്യ സേതു

ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം. രാജ്യം വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായിട്ടാണ് ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നത്. ആഗസ്റ്റ് 31 വരെയാണ് മൂന്നാംഘട്ട ഇളവുകള്‍. അതിന് ശേഷം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും; എസ്പിയും ബിഎസ്പിയും പിന്തുണയ്ക്കും, പക്ഷേ...പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും; എസ്പിയും ബിഎസ്പിയും പിന്തുണയ്ക്കും, പക്ഷേ...

English summary
Unlock 3.0: Health Ministry guidelines to yoga institutes and gymnasiums
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X