കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അൺലോക്ക് 3.0: സ്‌കൂളുകളും മെട്രോയും അനുവദിക്കില്ല, സിനിമ തീയേറ്റർ ജിംനേഷ്യം തുറന്നേക്കും

Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൗണ്‍ പ്രഖ്യാപിത്തിന് പിന്നാലെ രാജ്യത്ത് നടപ്പിലാക്കിയിരുന്നു അണ്‍ലോക്ക് 2.0 ജൂലായ് 31 വെള്ളിയാഴ്ച അവസാനിക്കുകയാണ്. ഇതോടെ രാജ്യം അണ്‍ലോക്ക് 3.0യിലേക്ക് കടക്കുകയാണ്. മൂന്നാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവ് നല്‍കിയേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ രാജ്യത്ത് രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വ്യക്തമായ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുകയുള്ളൂ. അതേസമയം, രാജ്യത്തിന്റെ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം 50000 അടുത്തിരിക്കുകയാണ്. ഇന്നും രാജ്യത്ത് 48000ല്‍ കൂടുതല്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിശദാംശങ്ങളിലേക്ക്..

24 മണിക്കൂര്‍

24 മണിക്കൂര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും വലിയ വര്‍ദ്ധനയാണ് സംഭവിച്ചത്. 48,661 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഈ മണിക്കൂറില്‍ 705 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 36145 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നത് ആശ്വാസം പകരുന്ന ഒന്നാണ്.

അണ്‍ലോക്ക് 2

അണ്‍ലോക്ക് 2

ലോക് ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവു നല്‍കുന്ന പ്രക്രിയായിട്ടായിരുന്നു അണ്‍ലോക്ക് സംവിധാനം നിലവില്‍ വന്നത്. രണ്ടാം ഘട്ട ആണ്‍ലോക്ക് ജൂലായ് 31 വെള്ളിയാഴ്ച അവസാനിക്കുകയാണ്. ആഗസ്റ്റ് 1 മുതല്‍ അണ്‍ലോക്ക് 3.0 ആരംഭിക്കുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്നാണ് എല്ലവരും പ്രതീക്ഷിക്കുന്നത്.

സിനിമ തീയേറ്ററുകള്‍

സിനിമ തീയേറ്ററുകള്‍

രാജ്യത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ച സിനിമ തീയേറ്ററുകള്‍ ആഗസ്റ്റ് 1 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല. കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും തീയേറ്ററുകള്‍ തുറക്കുക. തീയേറ്ററുകളിലെ ഒന്നിടവിട്ടുള്ള സീറ്റുകള്‍ അനുവദിക്കണമെന്നും ടിക്കറ്റ് വിതരണത്തിന് പരമാവധി ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കണമെന്നും എല്ലാ തീയേറ്ററുകളിലും സമൂഹിക അകലം പാലിക്കുന്നുണ്ടോ, സാനിറ്റൈസര്‍ മാസ്‌ക് എന്നിവ നിര്‍ബന്ധമാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്ന ശുപാര്‍ശകള്‍ മുന്നോട്ടുവന്നിട്ടുണ്ട്.

സ്‌കൂളുകള്‍

സ്‌കൂളുകള്‍

അണ്‍ലോക്ക് 3.0യുടെ ഭാഗമായി രാജ്യത്ത എല്ലാ സ്‌കൂളുകളും അടഞ്ഞു തന്നെ കിടക്കുമെന്നാണ് വിവരം. നേരത്തെ മാനവവിഭശേഷി വകുപ്പ് മന്ത്രാലയം സ്‌കൂളുകള്‍ തുറക്കുന്നതിനെ പറ്റി എല്ലാ സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി അനിത കര്‍വാളായിരുന്നു ഈ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രക്ഷിതാക്കളുടെ അഭിപ്രായം

രക്ഷിതാക്കളുടെ അഭിപ്രായം

അതേസമയം, സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രമേഷ് പൊക്രിയാൽ രക്ഷിതാക്കളുടെ അഭിപ്രായം ആരായണമെന്ന് ആവശ്യപ്പെട്ടിരുന്നു, രക്ഷിതാക്കള്‍ എല്ലാവരും സ്‌കൂളുകള്‍ തുറക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കും സ്‌കൂളുകള്‍ തുറക്കണോ വേണ്ടെയോ എന്നുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുകയുള്ളൂ.

മെട്രോ ട്രെയിനുകള്‍

മെട്രോ ട്രെയിനുകള്‍

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ ട്രെയിനുകള്‍ ഓടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ആളുകള്‍ കൂട്ടം കൂടുന്ന ഇടങ്ങളില്‍ ഒന്നാണ് മെട്രോ ട്രെയിനുകള്‍. ഇവിടെ കൃത്യമായി സാമൂഹിക അകലം പാലിക്കാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ മെട്രോ ട്രെയിനുകള്‍ ഓടില്ലെന്ന് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

ജിംനേഷ്യം

ജിംനേഷ്യം

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ജിമ്മുകളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ച അവസ്ഥയായിരുന്നു. ഈ സാഹചര്യത്തില്‍ അണ്‍ലോക്ക് 3.0 ഭാഗമായി ജിമ്മുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്, ഇതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കിേക്കും.

സിനിമ തീയേറ്ററുകൾ ആഗസ്റ്റിൽ തുറന്നേക്കും, നിർദ്ദേശം മുന്നോട്ട് വച്ച് വാർത്താ വിതരണ മന്ത്രാലയംസിനിമ തീയേറ്ററുകൾ ആഗസ്റ്റിൽ തുറന്നേക്കും, നിർദ്ദേശം മുന്നോട്ട് വച്ച് വാർത്താ വിതരണ മന്ത്രാലയം

'അജ്ഞാതരായി' 3,338 കൊവിഡ് രോഗികള്‍...!! ബംഗളൂരുവില്‍ സംഭവിക്കുന്നത് എന്ത്? കനത്ത ആശങ്കയില്‍ നഗരം'അജ്ഞാതരായി' 3,338 കൊവിഡ് രോഗികള്‍...!! ബംഗളൂരുവില്‍ സംഭവിക്കുന്നത് എന്ത്? കനത്ത ആശങ്കയില്‍ നഗരം

കൊവിഡില്‍ വിറച്ച് രാജ്യം; കഴിഞ്ഞ 24 മണിക്കൂറില്‍ 48,661 രോഗം, 705 മരണം, ആകെ രോഗികള്‍ 13.85 ലക്ഷംകൊവിഡില്‍ വിറച്ച് രാജ്യം; കഴിഞ്ഞ 24 മണിക്കൂറില്‍ 48,661 രോഗം, 705 മരണം, ആകെ രോഗികള്‍ 13.85 ലക്ഷം

English summary
Unlock 3.0; School's and metro's will not allow, Cinema theater gym may open
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X