കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തികളുടേയും ചരക്കുകളുടേയും സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണം പാടില്ല; സംസ്ഥാനങ്ങളോട് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അൺലോക്കിംഗ് പ്രക്രിയയുടെ ഭാഗമായി വ്യക്തികളുടെയും ചരക്കുകളുടെയും സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സഞ്ചാരത്തിന് യാതൊരു നിയന്ത്രണവുമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു. വിവിധ ജില്ലകളും സംസ്ഥാനങ്ങളും പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇത്തരമൊരു നിര്‍ദ്ദേശം എല്ലാം സംസ്ഥാനങ്ങള്‍ക്കും നല്‍കിയത്.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയില്‍ അജയ് ഭല്ല ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. ഇത്തരം നിയന്ത്രണങ്ങൾ ചരക്കുകളുടെയും സേവനങ്ങളുടെയും അന്തർസംസ്ഥാന നീക്കത്തില്‍ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും വിതരണ ശൃംഖലയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഇത് സാമ്പത്തിക പ്രവർത്തനത്തിലും തൊഴിലിലും തടസ്സമുണ്ടാക്കുമെന്നുും അൺലോക്ക് 3 മാർഗ്ഗനിർദ്ദേശങ്ങളിൽ ചൂണ്ടിക്കാട്ടി ഭല്ല പറഞ്ഞു.

 bengaluru

Recommended Video

cmsvideo
oxford vaccine's third phase trial in india will begin soon | Oneindia Malayalam

വ്യക്തികളുടെയും ചരക്കുകളുടെയും വ്യക്തികളുടെയും ചരക്കുകളുടെയും സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സഞ്ചാരത്തിന് യാതൊരു നിയന്ത്രണവുമില്ലെന്ന് അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയൽരാജ്യങ്ങളുമായുള്ള ഉടമ്പടി പ്രകാരം കര അതിർത്തി കടന്നുള്ള വ്യാപാരത്തിനായി വ്യക്തികളുടെയും ചരക്കുകളുടെയും നീക്കത്തിന് പ്രത്യേക അനുമതിയോ ഇ-പെർമിറ്റോ ആവശ്യമില്ലെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

ഇത്തരം നിയന്ത്രണങ്ങൾ 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് ഭല്ല പറഞ്ഞു. അതിനാല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താതെ അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തിൽ സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍ജെഡിയില്‍ പിളര്‍പ്പ്; സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ 200 ലേറെ പേര്‍ പാര്‍ട്ടി വിട്ട് യുഡിഎഫിലേക്ക്എല്‍ജെഡിയില്‍ പിളര്‍പ്പ്; സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ 200 ലേറെ പേര്‍ പാര്‍ട്ടി വിട്ട് യുഡിഎഫിലേക്ക്

English summary
unlock; Centre Writes to States on Movement of People and Goods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X