കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകളും കോളേജുകളും സെപ്റ്റംബറിൽ തുറക്കും? പുതിയ വിവരങ്ങള്‍, അറിയേണ്ടതെല്ലാം..!

Google Oneindia Malayalam News

ദില്ലി: ലോകത്തെ ആകെ പ്രതിസന്ധിയിലാക്കിയ കൊവിഡ് ഇന്ത്യയില്‍ പടര്‍ന്നതോടെയാണ് രാജ്യത്തെ സ്‌കൂളുകളും കോളേജുകളും അടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തോളമായി സ്‌കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അണ്‍ലോക്ക് 3 പ്രക്രിയ ഈ മാസം 31 ഓടെ അവസാനിക്കുകയാണ്.

covid

ഈ സാഹചര്യത്തില്‍ അണ്‍ലോക്ക് 4 വരുന്നതോടെ സ്‌കൂളുകളും കോളേജുകളും തുറക്കുമോ എന്ന് അറിയാനുള്ള ആകാക്ഷയിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. എന്നാല്‍ അണ്‍ലോക്ക് 4.0യില്‍ ഇതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമങ്ങള്‍ ഉണ്ടാകുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഈ മാസം അവസാനത്തോടെ പുറത്തുവരുമെന്നാണ് കരുതുന്നത്.

Recommended Video

cmsvideo
India's discussion with russia for sputnik 5 | Oneindia Malayalam

അണ്‍ലോക്ക് 3.0 പ്രഖ്യാപിച്ച സമയത്ത് രാജ്യത്തെ ജിമ്മുകള്‍ക്കും യോഗ കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കുമെന്നാണ് അറിയിച്ചത്. ഇപ്പോള്‍ ആഗസ്റ്റ് മാസം അവസാനിക്കാനിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ശന സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യത്തെ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയേക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.

രാജ്യത്തെ സ്‌കൂളുളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 3 മുതലാണ് അടച്ചിടാന്‍ തീരുമാനിച്ചത്. ഇത് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസരീതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചത് മുതല്‍ കോളേജുകളോടും സ്‌കൂളുകളോടും ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള സൗകര്യമില്ലാത്തതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അണ്‍ലോക്ക് 4നുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള തീരുമാനവും കേന്ദ്രം പുറപ്പെടുവിച്ചേക്കും. ചിലപ്പോള്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ ചുമതലപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്. സ്‌ക്ൂളുകള്‍ തുറക്കുകയാണെങ്കില്‍ ആദ്യം ആരംഭിക്കുക 10, 11, 12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. പിന്നീട് 6 മുതല്‍ 9 വരെ ആരംഭിക്കും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. രണ്ട് ഷിഫ്റ്റുകളില്‍ ക്ലാസുകള്‍ നടത്താനുള്ള പദ്ധതിയും ചിലപ്പോള്‍ നടപ്പിലാക്കും.

റഷ്യയുടെ വാക്‌സിന്‍ ഉടന്‍ എത്തുമോ? ചര്‍ച്ചകള്‍ നടന്നെന്ന് ആരോഗ്യമന്ത്രാലയം, പ്രതീക്ഷയോടെ രാജ്യംറഷ്യയുടെ വാക്‌സിന്‍ ഉടന്‍ എത്തുമോ? ചര്‍ച്ചകള്‍ നടന്നെന്ന് ആരോഗ്യമന്ത്രാലയം, പ്രതീക്ഷയോടെ രാജ്യം

English summary
Unlock 4.0: When will Schools And Colleges Reopen in kerala after the lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X