കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകള്‍ തുറക്കുന്നു; കേന്ദ്രം അനുമതി നല്‍കി, ഒക്ടോബര്‍ 15 മുതല്‍, ഇനി തീരുമാനം സംസ്ഥാനങ്ങള്‍ക്ക്

Google Oneindia Malayalam News

ദില്ലി: അണ്‍ലോക്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ മുതലുള്ള മാറ്റങ്ങള്‍ സംബന്ധിച്ചാണ് പുതിയ നിര്‍ദേശങ്ങള്‍. ഇതുപ്രകാരം സിനിമാ ശാലകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനങ്ങളാണ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.

മാര്‍ച്ച് 25ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ പൂര്‍ണമായും അടച്ച രാജ്യം ഘട്ടങ്ങളായി സജീവമാകുകയാണ്. മെയ് മുതല്‍ ഇളവുകള്‍ നല്‍കി തുടങ്ങിയിരുന്നു. ഇപ്പോള്‍ അഞ്ചാംഘട്ട ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

സ്‌കൂള്‍, കോളജ്, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഒക്ടോബര്‍ 15ന് ശേഷമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാനുള്ള അധികാരം. ഘട്ടങ്ങളായി തുറക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

വ്യവസ്ഥകള്‍ പാലിക്കണം

വ്യവസ്ഥകള്‍ പാലിക്കണം

സ്‌കൂള്‍ അധികൃതരുമായും മാനേജ്‌മെന്റുമായും സംസാരിച്ച ശേഷം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാം. സാഹചര്യം നോക്കി വിലയിരുത്താം. പക്ഷേ, ചില വ്യവസ്ഥകള്‍ അനുസരിച്ചിരിക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

ഓണ്‍ലൈന്‍ പഠനം തുടരണം

ഓണ്‍ലൈന്‍ പഠനം തുടരണം

സ്‌കൂള്‍ തുറന്നാലും ഓണ്‍ലൈന്‍ പഠനം തുടരണം. ഓണ്‍ലൈന്‍ പഠനത്തിന് പ്രാധാന്യം നല്‍കണം. നേരിട്ട് സ്‌കൂളിലെത്താന്‍ താല്‍പ്പര്യമില്ലാത്ത കുട്ടികളെ നിര്‍ബന്ധിക്കരുത്. പകരം അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.

രക്ഷിതാക്കളുടെ അനുമതി

രക്ഷിതാക്കളുടെ അനുമതി

രക്ഷിതാക്കളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ സ്‌കൂളില്‍ പ്രവേശിപ്പിക്കാവൂ. ക്ലാസുകളില്‍ നേരിട്ട് വരണം എന്ന് നിര്‍ബന്ധിക്കരുത്. സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ നിബന്ധനകള്‍ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് നിശ്ചയിക്കാം. ഓരോ സംസ്ഥാനത്തെയും സാഹചര്യം അടിസ്ഥാനമാക്കിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്.

പ്രതിരോധ നടപടികള്‍

പ്രതിരോധ നടപടികള്‍

സ്‌കൂള്‍ തുറന്നാല്‍ പാലിക്കേണ്ട ചട്ടങ്ങള്‍ വ്യക്തമാക്കണം. നിബന്ധനകള്‍ പാലിക്കുന്നുണ്ട് എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. പഠന സമയം വിദ്യാഭ്യാസ വകുപ്പിന് തീരുമാനിക്കാം. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്യണമെന്നും കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ സ്‌കൂള്‍ എന്ന് തുറക്കും

കേരളത്തില്‍ സ്‌കൂള്‍ എന്ന് തുറക്കും

അതേസമയം, കേരളത്തില്‍ എന്നാണ് സ്‌കൂള്‍ തുറക്കുക എന്ന് വ്യക്തമല്ല. സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുകയാണ്. ഒക്ടോബറില്‍ തുറക്കാനാകുമെന്ന് കരുതുന്നില്ല എന്നാണ് ഒരുതവണ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഭീതി അകലാതെ തുറക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

English summary
Unlock 5: Centre Allows Reopening Schools and Colleges after Oct 15 in Phased Manner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X